പത്തനംതിട്ട ജില്ലയിലെ വിവിധപ്രദേശങ്ങളെ ഉള്‍ക്കൊള്ളിച്ച് രേഖചിത്ര പ്രദര്‍ശനം

pathanamthitta-pictures-exhibition
SHARE

ആസ്വാദകരെ ആകര്‍ഷിച്ച് പത്തനംതിട്ട ജില്ലയിലെ വിവിധപ്രദേശങ്ങളെ ഉള്‍ക്കൊള്ളിച്ച് ഒരുക്കിയ രേഖചിത്രങ്ങളുടെ പ്രദര്‍ശനം. പത്തനംതിട്ട പ്രസ്ക്ലബിന്റെ സഹകരണത്തോടെയാണ് ആര്‍ടിസ്റ്റ് ഷാജി മാത്യു വരച്ച രേഖാചിത്രങ്ങളുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. 

പ്രസ്ക്ലബിന് പുറത്തൊരുക്കിയ വേദിയിലാണ് ചിത്രങ്ങളുടെ പ്രദര്‍ശനം. സാധാരണക്കാരായ ആസാദകരും പ്രദര്‍ശനം കാണാനെത്തുന്നു. ജില്ലയിലെ വിവിധപ്രദേശങ്ങളില്‍ എത്തിയും ഫോട്ടോ കണ്ടുമൊക്കെയാണ് ചിത്രങ്ങള്‍ വരച്ചത്.

ജില്ലയിലെ പ്രധാന നഗരങ്ങള്‍, കവലകള്‍, ആരാധനാലായങ്ങള്‍ എന്നിവയൊക്കെ ഉള്‍പ്പെട്ടിരിക്കുന്നു. കാരിക്കേച്ചറും പ്രദര്‍ശനത്തിലുണ്ട്. 

വരമേളം എന്നപേരില്‍ ജില്ലയുടെ വിവിധയിടങ്ങളിലായി നിരവധി പ്രദര്‍ശനങ്ങള്‍ ഷാജിമാത്യു നടത്തിയിട്ടുണ്ട്. പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ കാര്‍ട്ടൂണും രേഖചിത്രങ്ങളും വരച്ചിട്ടുണ്ട്. പ്രദര്‍ശനം ഇന്ന് സമാപിക്കും.

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.