പിറന്നാളാഘോഷം വ്യത്യസ്തമാക്കി ആലപ്പുഴ കലക്ടർ

Alappuzha-collector
SHARE

ആലപ്പുഴ കലക്ടർ എസ് സുഹാസിന് ഇന്ന് പിറന്നാളാണ്. എന്നാൽ പിറന്നാളിന്റെ മധുരം നുകർന്നത് തുറവൂരിലെ ഒരു മത്സ്യത്തൊഴിലാളി കുടുംബമാണ്. വള്ളവും വലയും നഷ്ടമായ മൽസ്യത്തൊഴിലാളിക്ക് ഇവ രണ്ടും സമ്മാനിച്ചായിരുന്നു  ആഘോഷം  

പള്ളിത്തോട്‌ അറക്കൽ വീട്ടിൽ ഔസേപ്പിന്റെ വീട്ടിലേക്കാണ് നടപ്പ്. പുത്തനുടുപ്പുമിട്ട്, ക്ഷേത്ര ദർശനവും കഴിഞ്ഞാണ് പിറന്നാളുകാരന്റെ വരവ്. വീട്ടുകാർ സ്വീകരിച്ചു കൊണ്ടുപോയത് കേക്ക് മുറിക്കാൻ. മുപ്പത്തിയൊന്നിന്റെ ചെറുപ്പത്തിനു കുട്ടികളുടെ ആശംസകൾ....

കലക്ടർ വന്നതറിഞ്ഞു നാട്ടുകാരും വീട്ടുമുറ്റത്തെത്തി. എല്ലാവർക്കും സന്തോഷം...പ്രളയത്തിൽ നഷ്ടമായ വള്ളവും വലയുമാണ് ഔസേപ്പിനുള്ള കലക്ടർ എസ് സുഹാസിന്റെ സമ്മാനം. നാട്ടുകാരോടൊപ്പം അൽപനേരം ചെലവിട്ട ശേഷം തിരക്കിട്ട ജോലികളിലേക്ക് പിറന്നാളുകാരൻ പാഞ്ഞുപോയി... 

MORE IN SOUTH
SHOW MORE