രോഗികളുടെ സഞ്ചാരത്തിനായി ഇലക്ട്രിക് ആംബുലന്‍സ്

electric-ambulance
SHARE

 ആശുപത്രിക്കുള്ളില്‍ രോഗികളുടെ സഞ്ചാരത്തിന്  ഇലക്ട്രിക് ആംബുലന്‍സ് എത്തി. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലാണ് രോഗികളെ പരിശോധനാ കേന്ദ്രങ്ങളില്‍ നിന്ന് വാര്‍ഡുകളിലെത്തിക്കാനുള്ള ഇലക്ട്രിക് ആംബുലന്‍സ് സജ്ജമായത്.  

ഇനി രോഗികളെ ആശുപത്രി കോംമ്പൗണ്ടുകള്‍ക്കുള്ളില്‍  സ്ട്രക്ച്ചറിലും വീല്‍ചെയറിലും ഉരുണ്ടി കഷ്ടപ്പെടണ്ട. നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നില്‍ 24 മണിക്കൂറും ഈ ഇലട്രിക് ആബുലന്‍സ് തയ്യാറായിരിക്കും. ആശുപത്രിയിലെ എല്ലാ വാര്‍ഡുകളിലേക്കും നടന്ന് പോകാന്‍ കഴിയാത്ത രോഗികളെ എത്തിക്കുന്നത് ഇനി ഇതിലാവും. ഗുരുതരാവസ്ഥയിലുളള രോഗികളെ സ്കാനിഗിനും എക്സ്റെക്കും ആബുലന്‍സ് എത്തിക്കും. രോഗിക്ക് കിടന്ന് യാത്രചെയ്യുന്നതിന് സ്ട്രക്ച്ചറും ആബുലന്‍സില്‍ ക്രമികരിച്ചിട്ടുണ്ട്. ഡ്രൈവറും രോഗിയും കൂട്ടിരിപ്പുകരുമുള്‍പ്പെടെ മൂന്ന് പേര്‍ക്ക്  യാത്ര ചെയ്യാം. ഓക്സിജനും  ഫസ്റ്റ് എയിഡുമെല്ലാം സാധാരണ ആബുലന്‍സിലുളള പോലെ ഇതിലും ഉണ്ടാവും. 

7 മണിക്കാര്‍ ചാര്‍ജ്ജ് ചെയ്യ്താല്‍ 24 മണിക്കൂര്‍ ആബുലന്‍സ് പ്രവര്‍ത്തിക്കും. മധുരയിലെ സ്വകാര്യ കമ്പനിയാണ് ആബുലന്‍സിന്‍റെ നിര്‍മ്മാതാക്കള്‍. എംഎല്‍എ യുടെ അസ്തി വികസന ഫണ്ടില്‍ നിന്ന് 4.20 ലകഷം മുടക്കിയാണ് ആബുലന്‍സ് എത്തിച്ചത്. 24 മണിക്കുറും ആംബുലന്‍സ്  പ്രവര്‍ത്തിക്കും

MORE IN SOUTH
SHOW MORE