ഉൽപാദന കുറവും വിലത്തകർച്ചയും മൂലം നിരാശയിലായി കശുവണ്ടി കർഷകർ

cashewnut
SHARE

ഉൽപാദന കുറവും വിലത്തകർച്ചയും മൂലം നിരാശയിലായി കശുവണ്ടി കർഷകർ. പ്രധാന വരുമാനമായ കശുവണ്ടി കുറയുമെന്ന് ഉറപ്പായതോടെ കണ്ണൂരിലെ ആറളം ഫാമിന്റെ ഭാവി പ്രവർത്തനവും ആശങ്കയിലായി. 

വർഷത്തിലൊന്ന് വിളവ് തരുന്ന കശുമാവ് വെട്ടികളയാതെ വളർത്താൻ കർഷകരെ പ്രേരിപ്പിച്ചിരുന്നത് അതിൽനിന്നുള്ള വരുമാനമാണ്. എന്നാൽ ഏറ്റെവുംകൂടുതൽ വില ലഭിക്കേണ്ട സമയമായ ഇപ്പോള്‍ ലഭിക്കുന്നത് കിലോയ്ക്ക് 107 രൂപ. കശുമാവിൽ പൂക്കളുണ്ടായതും കുറവാണ്. പൂക്കളിലേറെയും ഉണങ്ങി പോവുകയും ചെയ്തു. 

സർക്കാർ സഹായത്താൽ പ്രവർത്തിക്കുന്ന ആറളം ഫാമിനും കനത്ത തിരിച്ചടിയായി. പ്രതീക്ഷിച്ച കശുവണ്ടി ലഭിച്ചില്ലെങ്കിൽ കൂടുതൽ സഹായം സർക്കാർ നൽകേണ്ടി വരും.

MORE IN SOUTH
SHOW MORE