മുഖ്യമന്ത്രിയുടെ വീട്ടിൽ കന്നുകാലി കണക്കെടുപ്പ്

cm raju
SHARE

മുഖ്യമന്ത്രിയുടെ വീട്ടിലെ കന്നുകാലികളുടെ കണക്കെടുക്കാന്‍ മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ.രാജു നേരിട്ടെത്തി. വളര്‍ത്തുമൃഗങ്ങളുടെ കണക്ക് കൃത്യമായി പറഞ്ഞുകൊടുത്ത മുഖ്യമന്ത്രി മന്ത്രിയേയും ഉദ്യോഗസ്ഥരേയും ക്ലിഫ് ഹൗസ് വളപ്പിലെ കൃഷികളെല്ലാം നേരിട്ട് കൊണ്ടുപോയി കാണിച്ചു. ദേശീയ കന്നുകാലി സെന്‍സസിന്റ ഭാഗമായി ആയിരുന്നു കണക്കെടുപ്പ്. 

തൊണ്ടവേദനകാരണം മൂന്നുദിവസമായി പൊതുയോഗങ്ങളില്‍ പ്രസംഗിച്ചിട്ടില്ല. പക്ഷെ മന്ത്രി ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മുഖ്യമന്ത്രി കൃത്യമായി ഉത്തരം പറഞ്ഞു. കന്നുകാലികള്‍ മാത്രമല്ല, മല്‍സ്യകൃഷിയുമുണ്ട് ക്ലിഫ് ഹൗസ് വളപ്പില്‍ 

കണക്കെടുപ്പ് കഴിഞ്ഞതോടെ  മന്ത്രിയേയും ഉദ്യോഗസ്ഥരേയും മുഖ്യമന്ത്രി വീടിനുചുറ്റും കൊണ്ടുപോയി വളര്‍ത്തുമൃഗങ്ങളയെല്ലാം കാണിച്ചു. സെന്‍സസിന്റ സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. മാര്‍ച്ച് ഒന്നുമുതല്‍ മേയ് 31 വരെയാണ് വീടുകള്‍ തോറും കയറിയുള്ള സെന്‍സസ് 

MORE IN SOUTH
SHOW MORE