പ്രളയശേഷം കണ്ടെടുത്ത മൺശിൽപങ്ങൾക്കൊരു സംരക്ഷകൻ

scul
SHARE

പ്രളയശേഷം പമ്പാതീരത്തുനിന്ന് കണ്ടെടുത്ത മണ്‍ശില്‍പ്പങ്ങള്‍ സംരക്ഷിച്ച് സ്ഥലവാസി. പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പരിശോധന നടത്തിയ ശില്‍പ്പങ്ങള്‍ക്കാണ് ആറന്‍മുള സ്വദേശി ശ്രീരംഗനാഥന്‍  താല്‍ക്കാലിക സംരക്ഷണം ഒരുക്കിയിരിക്കുന്നത്.  

ഇടയാറന്‍മുള കോഴിപ്പാലത്തിന് സമീപത്തുനിന്ന് കണ്ടെടുത്ത ശില്‍പ്പങ്ങളാണ് ചരിത്രഗവേഷകന്‍ കൂടിയായ കെ.പി.ശ്രീരംഗനാഥന്‍ വീട്ടില്‍ സംരക്ഷിച്ചിരിക്കുന്നത്. സപ്തമാതാക്കള്‍, നാഗപ്പത്തികള്‍, ശിരോലങ്കാരങ്ങള്‍, കര്‍ണാഭരണങ്ങള്‍ എന്നിങ്ങനെ നീളുന്നു ശില്‍പങ്ങള്‍. 

പ്രളയശേഷം ഇടയാറന്‍മുളയില്‍ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് ശിപ്ങ്ങള്‍ കണ്ടത്. തുടര്‍ന്ന് പരിശോധന നടത്തിയതോടെ കൂടുതല്‍ ശില്‍പ്പങ്ങള്‍ കണ്ടെത്താനായി. ഉല്‍ഖനനംനടത്തിയാല്‍ ഇനിയും ശില്‍പ്പങ്ങള്‍ ഇവിടെനിന്ന് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ശില്‍പ്പങ്ങളുടെ കാലപ്പഴക്കം നടത്താനുള്ള പരിശഓധനകള്‍ നടന്നുവരികയാണ്. 

MORE IN SOUTH
SHOW MORE