തിരുവനന്തപുരം മാലിന്യം നിറഞ്ഞ് അടഞ്ഞ ഓട ഒടുവില്‍ നഗരസഭ വൃത്തിയാക്കി

drainage-tvm
SHARE

തിരുവനന്തപുരം കഴക്കൂട്ടത്ത് ദേശീയപാതയോരത്തെ  മാലിന്യം നിറഞ്ഞ് അടഞ്ഞ ഓട ഒടുവില്‍ നഗരസഭ വൃത്തിയാക്കി. മാലിന്യം തള്ളല്‍ തടയാന്‍ കോര്‍പ്പറേഷന്‍ പരാജയപ്പെടുന്നുവെന്ന മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.

കഴക്കൂട്ടം– കാരോട് ദേശീയപാതയുടെ ഇരുവശത്തുമുള്ള ഓടകളുടെ അവസ്ഥ ഓരാഴ്ച മുന്‍പ് ഇതായിരുന്നു. കക്കൂസ്, അറവ് ശാല, ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളാണ് ഇങ്ങിനെ അടിഞ്ഞ് കിടന്നിരുന്നത് .ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ്  നഗരസഭ തന്നെ ഓട വൃത്തിയാക്കിയത്.  അടിഞ്ഞുകിടന്ന മുഴുവന്‍ മാലിന്യങ്ങളും മാറ്റി. വെള്ളം ഒഴുക്ക് തടമില്ലാതെ നടക്കാനുള്ള സാഹചര്യമൊരുക്കി.  ഇനിയും ഇവിടെ മാലിന്യം തള്ളുന്നത് തടയുകയാണ് അടുത്ത നടപടി. രാത്രികാല പരിശോധന ശക്തമാക്കുമെന്ന് മേയര്‍ വി.കെ പ്രശാന്ത് പറഞ്ഞു .നേരത്തെ മാലിന്യം തള്ളുന്നത് നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചുണ്ടെങ്കിലും  പലപ്പോഴും വാക്കേറ്റത്തിലും അക്രമത്തിലും അവസാനിക്കുയായിരുന്നു. പൊലീസിനെ ഉപയോഗിച്ച് പ്രശ്നത്തിന് പരിഹാരം കാണാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.

MORE IN SOUTH
SHOW MORE