നൂറാം വാര്‍ഷിക നിറവില്‍ മാസ്കറ്റ് ഹോട്ടല്‍

hote
SHARE

തിരുവിതാംകൂറിന്റേയും തലസ്ഥാന നഗരിയുടേയും പൈതൃകപ്രതീകമായ മാസ്കറ്റ് ഹോട്ടല്‍ നൂറാം വാര്‍ഷികത്തിന്റെ നിറവില്‍. പഞ്ചനക്ഷത്ര പദവി നേടിയാണ് മാസ്കറ്റ് ഹോട്ടല്‍ ശതാബ്ദി ആഘോഷിക്കുന്നത്. ഹോട്ടലിന്റെ പൗരാണിക പാരമ്പര്യം നിലനിര്‍ത്താന്‍ 25 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് കെ.ടി.ഡി.സി ചെയര്‍മാന്‍ എം.വിജയകുമാര്‍ അറിയിച്ചു.

ഒന്നാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥരെ പാര്‍പ്പിക്കാനായി നിര്‍മിച്ച കെട്ടിടമാണ് ഇന്നത്തെ മാസ്കറ്റ് ഹോട്ടല്‍. യുദ്ധാനന്തരം തിരുവിതാംകൂര്‍ സര്‍ക്കാര്‍ അതിഥി സല്‍ക്കാരത്തിനായി കെട്ടിടം ഉപയോഗിച്ചുപോന്നു. 1965 മുതല്‍ കെ.ടി.ഡി.സിയുടെ നിയന്ത്രണത്തില്‍. രാജ്യാന്തര പ്രശസ്തരായ നിരവധി പേരാണ് ഒരു നൂറ്റാണ്ടിനിടെ മാസ്കറ്റ് ഹോട്ടലിന്റെ ആതിഥേയത്വം അനുഭവിച്ചറിഞ്ഞത്. പഞ്ചനക്ഷത്ര പദവി ലഭിച്ചതിന്റെ സന്തോഷത്തിനൊപ്പം പൈതൃക സംരക്ഷണത്തിനുള്ള പദ്ധതി പ്രഖ്യാപിച്ചാണ് ശതാബ്ദി ആഘോഷം. 

പാരമ്പര്യതനിമ നഷ്ടപ്പെടാതെ മുറികളുടേയും ഇടനാഴികളുടേയും പുനരുദ്ധാരണത്തിനും സൗന്ദര്യവല്‍ക്കരത്തിനും കെട്ടിടത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്നതിനുമാണ് പദ്ധതി ഊന്നല്‍ നല്‍കുന്നത്. ബുധനാഴ്ച രാവിലെ പത്തിന് മാസ്കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. 

MORE IN SOUTH
SHOW MORE