പൊന്തൻപുഴ സംയുക്തസർവേ പുരോഗമിക്കുന്നു

ponthanpuzha-survey
SHARE

പൊന്തൻപുഴ- വലിയകാവ് വനാതിർത്തിയിലുള്ള കൈവശക്കാരുടെ ഭൂമി വനത്തിനുള്ളിലാണോയെന്ന് കണ്ടെത്തുന്നതിനുള്ള സംയുക്തസർവേ പുരോഗമിക്കുന്നു. രണ്ടാഴ്ചകൊണ്ട് സർവേ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പതിറ്റാണ്ടുകളുടെ ആവശ്യത്തിന് അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആയിരത്തിയിരുന്നൂറോളം കുടുംബങ്ങൾ. 

പത്തനംതിട്ട പെരുന്പെട്ടിക്കടുത്ത് പട്ടയമോ വീട്ടുനമ്പരോയില്ലാത്ത ഈ വീട് കഴിഞ്ഞ മഴക്കാലത്ത് തകർന്നുവീണതാണ്. ഇതിലാണ് ജോയിയും മകനും ഇപ്പോഴും താമസിക്കുന്നത്. ഒരുഭാഗം ഇടിഞ്ഞു തുടങ്ങിയ കയ്യാലയുടെ മുകളിലിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച ഈ കുടിലിലാണ് മറിയാമ്മയുടെയും മകന്റെയും താമസം. സുരക്ഷിതമായ വീടെന്ന ഇവരുടെയെല്ലാം സ്വപ്നത്തിന് വിലങ്ങുതടിയായി നിൽക്കുന്നത് പട്ടയമാണ്. സർക്കാർ പദ്ധതികളിൽ ഉൾപ്പെട്ടാലും പട്ടയമില്ലാത്തതിനാൽ ഒന്നും നടക്കില്ല. വനഭൂമിക്ക് പുറത്താണ് താമസമെങ്കിലും പട്ടയമെന്ന ഇവരുടെയെല്ലാം ആവശ്യം നിരസിക്കപ്പെടുകയായിരുന്നു. കൈവശക്കാരുടെ ഭൂമി വനാതിർത്തിക്കുള്ളിലാണോയെന്ന് കണ്ടെത്താനുള്ള സർവേ തുടങ്ങിയതോടെ എല്ലാവരും പ്രതീക്ഷയിലാണ്.

അടിയന്തിരമായി സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന സർക്കാർ ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സർവേ നടപടികൾ പുരോഗമിക്കുന്നത്. ചൊവ്വഴ്ച ആരംഭിച്ച വനംവകുപ്പിൻറെ സർവേക്കൊപ്പം റവന്യൂ ഉദ്യോഗസ്ഥരും നാട്ടുകാരുമുണ്ട്. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് സർവേ പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

MORE IN SOUTH
SHOW MORE