പ്രളയബാധിതർക്കു കെപിസിസിയുടെ 1000 വീടുനിർമാണം

kuttanad-house
SHARE

പ്രളയബാധിതർക്കു കെപിസിസി നിർമിച്ചു നൽകുന്ന 1000 വീടുകളിൽ കുട്ടനാടിലെ ആദ്യവീടിന് തറക്കല്ലിട്ടു. 5 ലക്ഷം രൂപ ചെലവില്‍ 450 ചതുരശ്ര അടി വിസ്തീർണത്തിലാണ് വീട് നിര്‍മിക്കുന്നത്. മൂന്നുമാസം കൊണ്ടു പൂർത്തിയാക്കാനാണു ലക്ഷ്യം 

പുളിങ്കുന്ന് പഞ്ചായത്തിലെ 13–ാം വാർഡിൽ മങ്കൊമ്പ് വട്ടച്ചിറ ബിന്ദു സന്തോഷിനാണു കുട്ടനാട്ടിലെ ആദ്യവീട് നിർമിച്ചു നൽകുന്നത്. ഭവന നിർമാണ ഫണ്ട് സമാഹരണം ഒരു ഭാഗത്ത് നടക്കുമ്പോള്‍ തന്നെയാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. പോഷക സംഘടനകളും സന്നദ്ധസംഘടനകളും എല്ലാം ചേര്‍ന്നാണ് നിര്‍മാണത്തിന് സഹായം നല്‍കുന്നത്

ആദ്യഘട്ടത്തില്‍ പതിനൊന്ന് വീടുകളാണ് നിര്‍മിക്കുന്നത്. ജില്ലയില്‍ സര്‍ക്കാര്‍ പട്ടികയ്ക്ക് പുറത്തായ നൂറുപേര്‍ക്കെങ്കിലും വീടുവച്ചുനല്‍കുകയാണ് ഡിസിസിയുടെ ലക്ഷ്യം

MORE IN SOUTH
SHOW MORE