അടിസ്ഥാന സൗകര്യ വികസനത്തിൽ ഉൗന്നി നഗരസഭ ബജറ്റ്

thiruvalla-budget
SHARE

വരുമാന വർധനവിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നൽ നൽകി തിരുവല്ല നഗരസഭയുടെ ബജറ്റ്. അറുപത്തിയഞ്ചരക്കോടി  രൂപയുടെ വാർഷിക പദ്ധതികളാണ് തിരുവല്ല നഗരസഭ ആസൂത്രണം ചെയ്യുന്നത്. പ്രളയ സാഹചര്യം പരിഗണിച്ച് ദുരന്ത നിവാരണ ഉപകരണങ്ങൾ വാങ്ങുന്നതിന് മൂന്ന് ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.  

 വാണിജ്യ സമുച്ചയങ്ങൾക്ക് എട്ടുകോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. രാമപുരത്തും തിരുമൂലപുരത്തും ഷോപ്പിംഗ് കോംപ്ലക്സ്, മൾട്ടിപ്ലക്സ്, നരസഭാ മൈതാനത്ത് ആധുനിക രീതിയിലുള്ള മൊബിലിറ്റി ഹബ്ബ്, പുതിയ ടൗൺഹാൾ, എന്നിവയാണ് പ്രധാന പദ്ധതികൾ. രണ്ട് കോടി രൂപയുടെ അധികവരുമാനമാണ് നഗരസഭ പ്രതീക്ഷിക്കുന്നത്. റോഡ്, പാലം, കലുങ്ക് എന്നിവയുടെ നിർമാണത്തിന് ആറുകോടി രൂപയും മാലിന്യ നിർമാർജ്ജനത്തിന് നാലേ കാൽകോടി രൂപയുമാണ് മാറ്റി വച്ചിരിക്കുന്നത്. വീട് നിർമാണത്തിന് നാല് കോടി രൂപയും  സമഗ്ര ആരോഗ്യ പരിപാടിയ്ക്ക് ഒന്നരക്കോടി രൂപയും വകയിരുത്തി.

നഗരസൗന്ദര്യ വത്കരണത്തിന് ഒരു കോടി 25 ലക്ഷം രൂപയും കൃഷിക്ക് ഒരു കോടി ഏഴ് ലക്ഷം രൂപയും മാറ്റിവച്ചിട്ടുണ്ട്.

MORE IN SOUTH
SHOW MORE