കഴക്കൂട്ടത്ത് ദേശീയപാതയോരത്തെ ഓടകള്‍ മാലിന്യം നിറഞ്ഞ് അടഞ്ഞ നിലയിൽ

kazhakootam-oda-watse
SHARE

തിരുവനന്തപുരം കഴക്കൂട്ടത്ത് ദേശീയപാതയോരത്തെ ഓടകള്‍ മാലിന്യം നിറഞ്ഞ് അടഞ്ഞ നിലയില്‍. കക്കൂസ് മാലിന്യം അടക്കം രാത്രിയില്‍ ഓടയില്‍ കൊണ്ടുതള്ളുകയാണ്. തടയാനുള്ള കോര്‍പ്പറേഷന്റെ ശ്രമങ്ങളും പരാജയപ്പെട്ടു.

കഴക്കൂട്ടം– കാരോട് ദേശീയപാതയുടെ ഇരുവശത്തുമുള്ള ഓടകളുടെ അവസ്ഥയാണിത്. വേനല്‍ക്കാലമായിട്ട് പോലും ഓടകള്‍ മാലിന്യവെള്ളത്താല്‍ നിറഞ്ഞ് കിടക്കുന്നു. കക്കൂസ്, അറവ് ശാല, ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളാണ് ഇങ്ങിനെ അടിഞ്ഞ് കൂടിക്കിടക്കുന്നത്.  ഈ ഓടയില്‍ നിന്നുള്ള ദുര്‍ഗന്ധവും കൊതുക് ശല്യവുമെല്ലാം സഹിച്ചാണ് നാട്ടുകാരുടെ ജീവിതം. വിവിധയിടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ചില ഏജന്‍സികള്‍ രാത്രിയില്‍ ഇവിടെ കൊണ്ടുതള്ളുകയാണ്.

നഗരസഭ ഇത്തരത്തില്‍ പരിശോധന നടപടികളൊക്കെ പ്രഖ്യാപിക്കാറുണ്ടെങ്കിലും വിജയിക്കാറില്ല. നാട്ടുകാരും ചില സമയങ്ങളില്‍ തടയാന്‍ ശ്രമിക്കാറുണ്ടെങ്കിലും പലപ്പോഴും വാക്കേറ്റത്തിലും അക്രമത്തിലും അവസാനിക്കുകയാണ് പതിവ്. അനധികൃത മാലിന്യനിക്ഷേപത്തിനെതിരെ ശക്തമായ പൊലീസ് ഇടപെടല്‍ വേണമെന്നാണ് ആവശ്യം. അടുത്തിടെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം വര്‍ധിച്ചതോടെ പ്ളാസ്റ്റിക് മാലിന്യവും വര്‍ധിച്ചിരിക്കുകയാണ്.

MORE IN SOUTH
SHOW MORE