ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള മണ്‍കലങ്ങളാല്‍ നിറഞ്ഞ് തലസ്ഥാനത്തെ വീഥികള്‍

Ponkala
SHARE

മൂന്നുദിവസം മാത്രം ബാക്കിനില്‍ക്കെ ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള മണ്‍കലങ്ങളാല്‍ നിറഞ്ഞ്  തലസ്ഥാന നഗരം. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് പൊങ്കാലയര്‍പ്പിക്കാന്‍ എത്തുന്ന ഭക്തര്‍ക്ക് സഹായകരമായി വിവിധതരം മണ്‍കലങ്ങളാണ് വിപണിയിലുള്ളത് 

ആറ്റുകാല്‍ അമ്മക്ക് പൊങ്കാലയിലാടാനുള്ള കലങ്ങള്‍ കൊണ്ട് മനോഹരമാണ് തലസ്ഥാനത്തെ വീഥികള്‍.  ലക്ഷക്കണത്തിന് മണ്‍കലങ്ങളാണ്  നഗരത്തില്‍ വില്പനക്കുള്ളത്. കിഴക്കേകോട്ടയിലും ആറ്റുകാല്‍ ക്ഷേത്രപരിസരം, കിള്ളിപാലം എന്നിവടങ്ങളാണ് പ്രധാന  കച്ചവടകേന്ദ്രങ്ങള്‍.  വഴിപാടായി നൂറ്റി ഒന്നും ആയിരത്തിയൊന്നും പൊങ്കാലകള്‍ ഇടുന്നവര്‍ക്കായുള്ള ചെറിയ കലങ്ങള്‍ മുതല്‍ വലിയ കലങ്ങള്‍ വരെ വില്പനക്ക് തയാര്‍. തമിഴ്നാട്ടില്‍ നിന്നാണ് ഈ മണ്‍കലങ്ങള്‍  എത്തിച്ചിരിക്കുന്നത്. 

ഇരുപത്തിയഞ്ച് രൂപ മുതല്‍ നൂറുരൂപക്ക് മുകളില്‍ വരെയുള്ള കലങ്ങളുണ്ട് . ഇപ്പോള്‍ വില്പന കുറവാണെങ്കിലും പതിവ് പോലെ  പൊങ്കാലക്ക് മുന്‍പ് കലങ്ങള്‍ എല്ലാം വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. വഴിപാട് അര്‍പ്പിക്കാനുള്ള കലങ്ങള്‍ക്ക് പുറമേ  വിവിധ ഡിസൈനുകളിലുള്ള കലങ്ങളും 

MORE IN SOUTH
SHOW MORE