തിരുവനന്തപുരത്ത് ജലലഭ്യത ഉറപ്പുവരുത്താന്‍ തിരക്കിട്ട നടപടികളുമായി ജല അതോറിറ്റി

tvm-water-authority
SHARE

വരാനിരിക്കുന്ന വരള്‍ച്ച മുന്നില്‍ കണ്ട് തിരുവനന്തപുരത്ത് ജലലഭ്യത ഉറപ്പുവരുത്താന്‍ തിരക്കിട്ട നടപടികളുമായി ജല അതോറിറ്റി. മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ നെയ്യാര്‍ റിസര്‍വോയറും അരുവിക്കര അണക്കെട്ടും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. വിതരണശൃംഖലയുടെ പൂര്‍ത്തീകരണത്തിന് പൊതുമരാമത്ത് വകുപ്പില്‍ നിന്നുള്ള തടസങ്ങള്‍ നീക്കാന്‍ ഏകജാലക സംവിധാനം കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം.  

വരള്‍ച്ചയുണ്ടാകുമെന്ന് ഔദ്യോഗിക മുന്നറിയിപ്പില്ലെങ്കില്‍ അതു മുന്നില്‍കണ്ടുള്ള പ്രവര്‍ത്തനങ്ങളിലാണ് ജല അതോറിറ്റി. കഴിഞ്ഞ ഫെബ്രുവരിയില്‍ വറ്റിവരണ്ട നെയ്യാര്‍ റിസര്‍വോയറിന്റെ കാഴ്ചയാണിതെങ്കിലും ഇത്തവണ ജലലഭ്യത കൂടതലുണ്ട്.മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ജലവിഭവകുപ്പിലെയും ജല അതോറിറ്റിയിയിലേയും ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. തുലാമഴയും വേനല്‍മഴയും കിട്ടാത്ത സാഹചര്യത്തില്‍ സ്ഥിതി ഗുരുതരമാകാനുള്ള സാധ്യതയുണ്ടെന്നും ജലവിഭവമന്ത്രി പറഞ്ഞു.തിരുവനന്തപുരം ജില്ലയുടെ എല്ലാഭാഗങ്ങളിലും ശുദ്ധജലമെത്തിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയെന്ന് കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. 

വിതരണശൃംഖലയില്‍ ജലം ചോര്‍ന്നുപോകുന്ന സാഹചര്യം ഒഴിവാക്കും. കുടിവെളള പൈപ്പുകള്‍ ഇടുന്നതിന് തിരുവനന്തപുരത്തിനകത്തും പുറത്തും പൊതുമരാമത്തവകുപ്പിന്റെ ചില തടസങ്ങളുണ്ട്. ഇതിന്റെ സര്‍ക്കാര്‍ തലത്തില്‍ ഏകജാലക സംവിധാനം കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. വരള്‍ച്ച മുന്നില്‍കണ്ട്  തിരുവനന്തപുരം നെയ്യാര്‍ റിസര്‍വോയറില്‍ നിന്ന് അരുവിക്കരയിലേക്ക് വെള്ളം എത്തിക്കുന്നതിന്റെ  നടപടികള്‍ക്ക് തുടക്കമായി 

MORE IN SOUTH
SHOW MORE