സംഗീതശിൽപശാലയിൽ പിറവിയെടുത്ത ആൽബം; പെൺപ്പാട്ടുകൾ ഏറ്റെടുത്ത് വിശ്വാസികൾ

penpattukal
SHARE

രചനയും സംഗീതവും ആലാപനവും ഉൾപ്പടെ പെൺമയത്തിൽ തയാറാക്കിയ സംഗീത ആൽബം ‘പെൺപാട്ടുകൾ’ ആസ്വാദകരിലേക്ക്.  12 പാട്ടുകളുമായി മാർത്തോമ്മാ സുവിശേഷ സേവികാ സംഘമാണ് ആല്‍ബത്തിന്റെ മുന്‍നിരയില്‍. 

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സേവികാ സംഘം നടത്തിയ സംഗീത ശിൽപശാലയിൽ പിറവി എടുത്തതാണ് ഓരോ പാട്ടും. ക്രിസ്തീയ വിശ്വാസത്തെ സ്ത്രീപക്ഷ വിശ്വാസമായി അനുഭവിക്കുകയും ആ അനുഭവത്തെ സംഗീതാത്മകമായി മറ്റുള്ളവരിലേക്കു പകരുകയും ചെയ്യുന്ന 20 പാട്ടുകൾ ആണ് തയാറാക്കിയത്.

അതിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 12 മലയാളം, ഇംഗ്ലീഷ് ഗാനങ്ങളാണ് ആൽബത്തിലുള്ളത്. ആൽബത്തിലെ ഗാനരചയിതാക്കളുടെയും പാട്ടുകാരുടെയും സംഗമം നടന്നു. സേവികാസംഘം പ്രസിഡന്റ് ഡോ. ഏബ്രഹാം മാർ പൗലോസ് അധ്യക്ഷനായിരുന്നു. ലിസി അലക്സാണ്ടർ, ഡോ. ഗീത ഏബ്രഹാം ജോഷ്വ, ഷേർലി വർഗീസ്്, അനില കുര്യൻ, ഷീബ ഉമ്മൻ, റിനി എൽസ അനിയൻ, സ്്മിത മെറിൻ തോമസ്്, ജെസി ഷിബു, പ്രവീണ വിൽസൺ, പ്രെയ്്സി വിൽസൺ എന്നിവരാണു ഗാന രചയിതാക്കൾ. 

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.