രണ്ട് പഞ്ചായത്തുകളിൽ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി

ldf
SHARE

തിരുവനന്തപുരം മലയിന്‍കീഴ് പഞ്ചായത്തിലും പത്തനംതിട്ട അയിരൂർ പഞ്ചായത്തിലും എല്‍.ഡി.എഫിന് ഭരണം നഷ്ടമായി. മലയിന്‍കീഴില്‍ കോണ്‍ഗ്രസ് കൊണ്ടു വന്ന അവിശ്വാസത്തെ ബി.ജെ.പിയും ജെ.ഡി.യുവും പിന്തുണച്ചു. 

മലയിന്‍കീഴില്‍ നിലവിലെ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രന്‍ എസ് നായര്‍ക്കെതിരെ കോണ്‍ഗ്രസ് കൊണ്ടുവരുന്ന രണ്ടാമത്തെ അവിശ്വാസമായിരുന്നു ഇന്നത്തേത്. കഴിഞ്ഞ വർഷം കോണ്‍ഗ്രസ് അവിശ്വാസം കൊണ്ടു വന്നെങ്കിലും ക്വാറം തികയാത്തതിനാൽ അവിശ്വാസം ചര്‍ചക്കെടുത്തിരുന്നില്ല. എന്നാല്‍ ഇന്ന് ആകെയുളള 20 അംഗ ഭരണ സമിതിയിലെ കോണ്‍ഗ്രിലെ 8 അംഗങ്ങളും വൈസ് സ്രിഡന്‍റ് കുടിയായ ജെഡിയു അംഗവും 2 ബിജെപി അംഗങ്ങളും പങ്കെടുത്തു. 

ബിജെപി പഞ്ചായത്തിലെ സാഹചര്യം അനുസരിച്ചാണ് കോണ്‍ഗ്രസിനെ അനുകൂലിച്ചതെന്നും പിന്തുണ ആവശ്യപെട്ടിട്ടില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു. പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ  നറുക്കെടുപ്പിലൂടെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് എല്‍.ഡി.എഫിന് ഭരണം നഷ്ടമായത്.  

MORE IN SOUTH
SHOW MORE