സ്റ്റേഡിയം വികസനം‌ അട്ടിമറിക്കുന്നതായി ആരോപിച്ച് എൽ.ഡി.എഫ് സത്യഗ്രഹം

Pathanamthitta-District-stadium---Veena-George-a
SHARE

പത്തനംതിട്ട ജില്ലാസ്റ്റേഡിയം വികസനം ധാരണാപത്രം  ഒപ്പിടാതെ‌ നഗരസഭ അട്ടിമറിക്കുന്നതായി ആരോപിച്ച് എൽ.ഡി.എഫ് സത്യഗ്രഹം.  ജില്ലയിലെ കായിക താരങ്ങൾ, നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ജനപ്രതിനിധികൾ, എൽഡിഎഫ് നേതാക്കൾ എന്നിവരെ അണിനിരത്തി ആയിരുന്നുസമരം.  

വീണജോര്‍ജ് എം.എല്‍.എയുടെ നേതൃത്വത്തിലായിരുന്നു ഉപവാസം. കെഎസ്എഫ്ഇ ചെയർമാൻ പീലിപ്പോസ് തോമസ് സമരം ഉദ്ഘാടനം ചെയ്തു. സ്റ്റേഡിയം നവീകരണത്തിന് തടസം നില്‍ക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് എം.എല്‍.എ ആരോപിച്ചു.

ധാരണാപത്രത്തിലെ വ്യവസ്ഥ സംബന്ധിച്ചു തർക്കം ഉയര്‍ന്നപ്പോൾ മന്ത്രി ഇ.പി.ജയരാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  നഗരസഭ നിർദ്ദേശങ്ങൾ അംഗീകരിച്ചതാണ്. എന്നാല്‍ ഇതനുസരിച്ചു മാറ്റങ്ങൾ വരുത്തിയ ധാരണാ പത്രത്തിൽ ഒപ്പിടുന്നതിന് നഗരസഭ തയാറായിട്ടില്ല. നഗരസഭയ്ക്ക് അര്‍ഹമായ പ്രാധിനിത്യം ഇല്ലാതെ കരാറില്‍ ഒപ്പിടില്ലെന്നാണ് നഗരസഭയുടെ നിലപാട്.

MORE IN SOUTH
SHOW MORE