അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ തെരുവിലിറങ്ങി

chirayankeezh-canal
SHARE

അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ തിരുവനന്തപുരം ചിറയിന്‍കീഴില്‍ നാട്ടുകാര്‍ തെരുവിലിറങ്ങി.പ്രതിഷേധം കനത്തതോടെ അധികൃതര്‍ ഓടനിര്‍മാണം നിര്‍ത്തിവെച്ചു. ചിറയിന്‍കീഴ് പാലകുന്ന് റോഡിലെ അശാസ്ത്രീയതയാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയത്.

ചിറയിന്‍കീഴ് പാലകുന്നു മുതല്‍ ഈഞ്ചക്കല്‍ വരെ മഴക്കാലത്ത് ജനജീവിതം ദുസഹമാക്കുന്ന വെള്ളക്കെട്ടിനു പരിഹാരമായാണ് പഞ്ചായത്ത് പുതിയ ഓട നിര്‍മിക്കാനുള്ള തീരുമാനമെടുത്തത്. എന്നാല്‍ നിലവിലുള്ള ഓടയുടെ മുകളില്‍ കോണ്‍ക്രീറ്റ് സ്വാബ് വാര്‍ത്തുള്ള അശാസ്ത്രീയ ഓട നിര്‍മാണമാണ് നാട്ടുകാര്‍ എതിര്‍ക്കുന്നത്

പഞ്ചായത്തും കരാറുകാരനും ചേര്‍ന്നുള്ള ഒത്തുകളിയെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.നിലവിലെ അതേ രീതിയില്‍ ഓട നിര്‍മിച്ചാല്‍ മഴക്കാലത്ത് കൂടുതല്‍ വെള്ളപ്പൊക്കത്തിനു കാരണമാകുമെന്നും നാട്ടുകാര്‍ പരാതിയായി പറയുന്നു.

MORE IN SOUTH
SHOW MORE