സിഐടിയു പ്രതിഷേധം; ബിവ്റേജസ് ഔട്ട്‌ലെറ്റിൻറെ പ്രവർത്തനം നിലച്ചു

kayamkulam- bevco
SHARE

സി.ഐ.ടി.യുവിന്റെ പ്രതിഷേധത്തെതുടര്‍ന്ന് കായംകുളം ബവ്റിജ്സ് ഔട്്ലെറ്റിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. ലോഡ് ഇറക്കുന്നതിനെച്ചൊല്ലി ചുമട്ടുതൊഴിലാളി യൂണിയനുകള്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് പ്രതിസന്ധിക്ക് കാരണം. തൊഴില്‍ വകുപ്പ് ഇടപെട്ട് പ്രശ്നം പരിഹിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം

കായംകുളത്തെ ബവ്റിജസ് ഔട്്ലറ്റ് കഴിഞ്ഞ ദിവസം ദേശീയപാതയോരത്തേക്ക് തിരികെ മാറ്റിയിരുന്നു. പഴയ കെട്ടിടത്തില്‍നിന്നുള്ള വിദേശമദ്യം ലോറികളിലാക്കി കുന്നത്ത് ആലുമൂട്ടിലേക്ക് കൊണ്ടുവന്നപ്പോഴാണ് തര്‍ക്കമുണ്ടായത്. ബി.എം.എസ് തൊഴിലാളികള്‍ ലോഡിറക്കുന്നതിനിടെ സിഐടിയു തടസം നിന്നു. തര്‍ക്കം രൂക്ഷമായതോടെ പൊലീസ് എത്തി.

എന്നാല്‍ പ്രശ്നപരിഹാരം ഉണ്ടായില്ല. ഇതോടെ പുതിയ ഒൗട്്ലെറ്റില്‍ ആവശ്യത്തിന് മദ്യം ഇല്ലാതായി. വില്‍പ്പനയും കുത്തനെ ഇടിഞ്ഞു. മേനതേരിലെ വാടക കെട്ടിടത്തില്‍ വില്‍പനശാല തുടര്‍ന്ന് കൊണ്ടുപോകാന്‍ ചില സിപിഎം പ്രാദേശിക നേതാക്കള്‍ക്ക് താല്‍പര്യമുണ്ടെന്നും ഇതാണ് കയറ്റിറക്ക് തര്‍ക്കത്തിലേക്ക് നയിച്ചതെന്നും ആക്ഷേപമുണ്ട്. കരുനാഗപ്പള്ളിക്കും ആലപ്പുഴയ്ക്കും ഇടയില്‍ േദശീയപാതയോരത്തെ ഏക ബവ്റിജസ് ഒൗട്്ലെറ്റാണ് അനാവശ്യ തര്‍ക്കത്തെ തുടര്‍ന്ന് വില്‍പന സ്തംഭിച്ചിരിക്കു്നത്

MORE IN SOUTH
SHOW MORE