ചെങ്കല്‍ പഞ്ചായത്തില്‍ ജലദൗര്‍ലഭ്യം; 50 ഹെക്ടര്‍ നെല്‍പാടം കരിഞ്ഞുണങ്ങി

water-scarcity-tvm
SHARE

തിരുവനന്തപുരം ചെങ്കല്‍ പഞ്ചായത്തില്‍ ജലദൗര്‍ലഭ്യം കാരണം  അമ്പത് ഹെക്ടര്‍ നെല്‍പാടം കരിഞ്ഞുണങ്ങി. നെയ്യാര്‍ഡാമില്‍ നിന്ന് ഇടതുകര കനാല്‍ വഴി വെള്ളം ഒഴുക്കാത്തതാണ്  കരിക്കക്കരി പാടം വരണ്ടുണങ്ങാന്‍ കാരണം. അറ്റകുറ്റപ്പണിയുടെ പേരു പറഞ്ഞ് വെള്ളം തുറന്നു വിടാതായിട്ട് ഒന്നരമാസം കഴിഞ്ഞു. 

നോക്കെത്താ ദൂരത്തോളം നെല്‍കതിരുകള്‍ കരിഞ്ഞുണങ്ങി നില്‍ക്കുന്ന കാഴ്ചയാണ് കരിക്കക്കരി പാടശേഖരത്തില്‍. അമ്പത്തി മൂന്ന് കര്‍ഷകരുടെ അധ്വാനമാണ് ഇങ്ങനെ വരണ്ടുണങ്ങി പോയത്.  തൊട്ടടുത്ത് തുള്ളി വെള്ളമില്ലാതെ ഇടതുകര കനാല്‍. നെയ്യാര്‍ ഡാമില്‍ നിന്ന് ഈ പാടശേഖരത്തിലേയ്ക്ക് വെള്ളമെത്തേണ്ടത് ഇടതുകര കനാലിന്‍റെ കൈവഴികളിലൂടെയാണ്. എന്നാല്‍ ചെളികോരലിന്‍റെ പേരു പറഞ്ഞ് ഒന്നരമാസമായി കനാല്‍ വഴി വെള്ളം തുറന്നുവിട്ടിട്ട്. 

പ്രളയത്തില്‍ കൃഷിനശിച്ച കര്‍ഷകരുടെ നടുവൊടിച്ചു ജലസേചന വകുപ്പിന്‍റെ അനാസ്ഥ. നെല്‍കൃഷി ചെയ്യുന്ന കര്‍ഷകരെ പ്രത്യേകം പരിഗണിക്കണമെന്ന് കൃഷിമന്ത്രി നിരന്തരം പ്രഖ്യാപിക്കുമ്പോഴാണ് ജില്ലയിലെ പ്രധാനപ്പെട്ട പാടശേഖരങ്ങളിലൊന്ന് കരിഞ്ഞുണങ്ങുന്നത്. 

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.