മഹാമേളയിലെ ആദ്യവിജയിക്കുള്ള കാര്‍ കൈമാറി; നേട്ടം പൂജപ്പുര സ്വദേശിനിക്ക്

maha-mela-car
SHARE

മലയാള മനോരമ മഹാമേളയിലെ ആദ്യവിജയിക്ക് സമ്മാനമായുള്ള കാര്‍ കൈമാറി. തിരുവനന്തപുരം പൂജപ്പുര സ്വദേശിനി ഗീതകുമാരിയാണ് ആദ്യ ജേതാവ്.

ജനുവരി ഒന്നിന് ആരംഭിച്ച മഹാമേളയിലെ ആദ്യകാര്‍ പൂജപ്പുര പാലസ് വ്യൂ റോഡ് ഗീതാലയത്തില്‍ ശാന്തകുമാരിക്കാണ് ലഭിച്ചത്. കവടിയാർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ പൂയം തിരുനാൾ ഗൗരിപാർവതി ഭായ് താക്കോൽ കൈമാറി. 

തന്റെ പ്രായത്തിലുള്ള ശാന്തകുമാരിക്ക് കാർ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പൂയം തിരുനാൾ ഗൗരി പാർവതി ഭായ് പറഞ്ഞു. മലയാള മനോരമ സർക്കുലേഷൻ വൈസ് പ്രസിഡന്റ് എം. രാജഗോപാലൻനായർ, തിരുവനന്തപുരം യൂണിറ്റ് ചീഫ് ന്യൂസ് എഡിറ്റർ മാർക്കോസ് എബ്രഹാം എന്നിവർ പങ്കെടുത്തു. 

ആദ്യവിജയിക്ക് കാർ കൈമാറുന്ന ദിനത്തില്‍ തന്നെ ആലപ്പുഴയിൽ വലിയകുളം ജംക്ഷന് സമീപം താമസിക്കുന്ന തൈപ്പറമ്പിൽ വീട്ടിൽ ജെസി പീറ്ററിനെ തേടി രണ്ടാമത്തെ കാര്‍ എത്തി. ഇതോടെ ആദ്യമാസത്തില്‍ തന്നെ രണ്ടുവായനക്കാരാണ് കാറുകള്‍ സ്വന്തമാക്കിയത്.

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.