സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം; ഡിസിസി ജനറല്‍ സെക്രട്ടറിക്ക് പരുക്ക്

neyattinkara-attack
SHARE

തിരുവനനന്തപുരം നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ് – സിപിഎം സംഘര്‍ഷം. ഡിസിസി ജനറല്‍ സെക്രട്ടറിക്കടക്കം മൂന്നു പേര്‍ക്ക് പരുക്കേറ്റു. പെരുമ്പഴുതൂര്‍ അഗ്രികള്‍ച്ചറല്‍ സൊസൈറ്റി തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനക്കിടെയാണ് സംഘര്‍ഷമുണ്ടായത്. 

മുട്ടക്കാടില്‍ പ്രവര്‍ത്തിക്കുന്ന പെരുമ്പഴുതൂര്‍ അഗ്രിക്കളച്ചറല്‍ ഇംപ്രൂവ്മെന്‍റ് സൊസൈറ്റി ഭരണ സമിതി തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിംഎം നല്‍കിയ പരാതിയെതുടര്‍ന്ന് തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സംഘത്തില്‍ പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം. ഇരുവിഭാഗങ്ങളും തമ്മിലുളള സംഘര്‍ഷത്തില്‍ ഡി സി സി ജനറല്‍ സെക്രട്ടറി മാരായമുട്ടം സുരേഷ്, മനു ,അമല്‍ രമേഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. സിപിഎം പ്രവര്‍ത്തകര്‍ വെട്ടുകയായിരുന്നെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

എന്നാല്‍ 5 ന് താഴെ പ്രവര്‍ത്തകരാണ് സ്ഥലത്ത് ഉണ്ടായിരുന്നതെന്നും സ്വയം ഉണ്ടാക്കിയ പരുക്കാണ് കോണ്‍ഗ്രസുകാര്‍ക്കുളളതെന്നും സിപിഎം ആരോപിച്ചു. പരുക്കേറ്റവരെ വൈകി നെയ്യാറ്റി‍ന്‍കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.