സാധന ഫെസ്റ്റിന് തുടക്കമായി; പങ്കെടുക്കുന്നവർ രാജ്യാന്തര സംഗീതഞ്ജർ

fest
SHARE

രാജ്യാന്തര സംഗീതഞ്ജര്‍ പങ്കെടുക്കുന്ന സാധന ഫെസ്റ്റിനു തിരുവനന്തപുരം ശ്രീ സ്വാതിതിരുനാള്‍ സംഗീത കോളജില്‍ തുടക്കമായി. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവല്‍ സുരേഷ്ഗോപി എം.പി ഉദ്ഘാടനം ചെയ്തു. <എല്ലാവര്‍ഷവും നവംബറില്‍ നടക്കുന്ന ഫെസ്റ്റ് ,പ്രളയദുരന്തത്തെ തുടര്‍ന്നാണ് ജനുവരിയിലേക്ക് മാറ്റിയത്.

സംഗീത വിദ്യാര്‍ഥികള്‍ക്ക് കലാരംഗത്തെ കുലപതികളുമായുള്ള ആശയവിനിമയം, അവരുടെ പ്രകടനത്തെ അടുത്തറിയല്‍ ഇവയാണ് സാധന ഫെസ്റ്റിന്റെ ലക്ഷ്യം.മന്നാര്‍ഗുഡി ഈശ്വരന്‍,കുമാരി അക്കരൈ സുബ്ബലക്ഷ്മി എന്നിവരുള്‍പ്പെടെയുള്ളവരെ പ്രഗല്‍ഭരുടെ സാന്നിധ്യം മൂന്നു ദിവസത്തെ ഫെസ്റ്റിലുണ്ട്. ചടങ്ങില്‍ കോളജിന്റെ ഫെയ്സ്ബുക്ക് പേജിന്റെ ഉദ്ഘാടനവും നടന്നു

കാലചാര്യ പുരസ്കാരം ലഭിച്ച കെ.ഓമനക്കുട്ടിയെ ചടങ്ങില്‍ ആദരിച്ചു. പൊതുജനങ്ങള്‍ക്കും ഫെസ്റ്റില്‍ പ്രവേശനമുണ്ടാകും

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.