ആലപ്പുഴയിലെ പുന്നപ്ര തെക്ക് പഞ്ചായത്തിനെ ലഹരിവിമുക്ത–ശുചിത്വ ഗ്രാമമായി പ്രഖ്യാപിച്ചു

punnapra-no-drugs
SHARE

ആലപ്പുഴയിലെ പുന്നപ്ര തെക്ക് പഞ്ചായത്തിനെ ലഹരിവിമുക്ത–ശുചിത്വ ഗ്രാമമായി പ്രഖ്യാപിച്ചു. ലഹരി ഉപയോഗത്തിനെതിരായ ശക്തമായ ക്യാംപയിനൊപ്പം ശുചിത്വത്തിനും പ്രാധാന്യം നല്‍കുന്നതാണ് ഹരിതകേരളം മിഷന്റെ ഭാഗമായ പദ്ധതി 

ലഹരിക്കച്ചവടത്തിന്റയും ഉപയോഗത്തിന്റെയും കാര്യത്തില്‍ ജില്ലയില്‍ അമ്പരപ്പിക്കുന്ന കണക്കുകള്‍ പുറത്തുവരുമ്പോഴാണ് ഒരു ഗ്രാമം ലഹരിമുക്തമാക്കാനുള്ള ശ്രമം. പുതുതലമുറ ലഹരിയുടെ ലോകത്തേക്ക് വഴുതിവീഴുമ്പോള്‍ പിടിച്ചുകെട്ടാനുള്ള കഠിനപ്രയത്നമാണ് 

പുന്നപ്രയിലേത്. ഹരിത കേരളം മിഷനും പുന്നപ്ര നാട്ടുക്കൂട്ടവും സംയുക്തമായാണ് ഗ്രാമപഞ്ചായത്തിനൊപ്പം കൈകോര്‍ക്കുന്നത്. ക്യാംപയിന്റെ ഉദ്ഘടനം ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രൻ നിർവഹിച്ചു.

ലഹരി വിമുക്ത - ശുചിത്വ സന്ദേശം കുട്ടികള്‍ ഉള്‍പ്പടെ ബാനറുകളില്‍ എഴുതി.  

MORE IN SOUTH
SHOW MORE