ഗ്രാമീണ റോഡിനെ തകർത്ത് ഭാരം കയറ്റിയ വാഹനങ്ങൾ ചീറിപ്പായുന്നു

pathanamthitta
SHARE

ഭാരംകയറ്റിയ വാഹനങ്ങള്‍ പോകുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടും പാലിക്കാതെ പത്തനംതിട്ട ഇളമണ്ണൂര്‍ ഗ്രാമീണറോഡിലെ ഗതാഗതം. റോഡിന്റെ തകര്‍ച്ചയ്ക്കും, കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയും ഉയര്‍ന്നതോടെ നാട്ടുകാരുടെ ആവശ്യപ്രകാരം നിയന്ത്രണം ഏര്‍പ്പെടുത്തിയ റോഡിനാണ് ഈ ദുര്‍ഗതി. മുന്നറിയിപ്പ് അവഗണിച്ച് ഭാരം കയറ്റിയ നൂറുകണക്കിന് ടിപ്പറുകളാണ് ഈ വഴി പ്രതിദിനം പായുന്നത്.

പുനലൂര്‍ മുവാറ്റുപുഴ റോഡിനേയും, പുനലൂര്‍ കായംകുളം റോഡിനേയും ബന്ധിപ്പിക്കുന്ന ഇളമണ്ണൂര്‍ ഇരുപത്തിമൂന്നാം മൈല്‍ റോഡിലൂടെയാണ് ഭാരം കയറ്റിയ ടിപ്പറുകള്‍ പായുന്നത്. നാട്ടുകാരുടെ നിരന്തരപരാതിയെ തുടര്‍ന്ന് പൊതുമരാമത്ത് അധികൃതര്‍ ഭാരംകയറ്റിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി റോഡരുകില്‍ ബോര്‍ഡ് സ്ഥാപിച്ചു. പക്ഷേ ഒരുകാര്യവും ഉണ്ടായില്ല.

MORE IN SOUTH
SHOW MORE