അപൂർവ കാഴ്ചയൊരുക്കി സാന്താപരേഡ്; അയ്യായിരത്തിലേറെ പാപ്പമാർ അണിനിരന്നു

santa
SHARE

തിരുവനന്തപുരം നഗരത്തില്‍ അപൂര്‍വ കാഴ്ചയൊരുക്കി സാന്താപരേഡ്. അയ്യായിരം ക്രിസ്മസ് പാപ്പാമാരാണ് അണിനിരന്നത്. മന്ത്രി കടകംപളളി സുരേന്ദ്രന്‍ പരേഡ് ഫ്ളാഗ് ഓഫ് ചെയ്തു.

ക്രിസ്തുമസിന്റെ വരവറിയിച്ച് നഗരം നിറഞ്ഞ് പാപ്പമാര്‍. ബാന്‍ഡ് വാദ്യവും ചെണ്ടമേളവും നിശ്ചല ദൃശ്യങ്ങളും പരേഡിന് കൊഴുപ്പേകി. 

സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ നിന്നാരംഭിച്ച പരേഡ് നഗരംചുറ്റി സെന്റ് ജോസഫ് സ്കൂളിലാണ് സമാപിച്ചത്. മെട്രോ മനോരമ സെന്റ് ജോസഫ്സ്  കത്തീഡ്രല്‍, സെന്റ് ജോസഫ് സ്കൂള്‍ സരസ്വതി വിദ്യാലയ, എന്നിവരുമായി സഹകരിച്ചാണ് സാന്താ പരേഡ് ഒരുക്കിയത്. തുടര്‍ന്ന് ജാസി ഗിഫ്ററിന്റെ ഗാനമേളയും അരങ്ങേറി.

MORE IN SOUTH
SHOW MORE