എഴിക്കാട് കോളനിക്കാര്‍ക്ക് സഹായവുമായി ഒരുകൂട്ടായ്മ

nooah
SHARE

പ്രളത്തില്‍ വീടുകള്‍ തകര്‍ന്ന പത്തനംതിട്ട എഴിക്കാട് കോളനിയിലെ താമസക്കാര്‍ക്ക് സഹായവുമായി  ഒരുകൂട്ടായ്മ.  വീടുതകര്‍ന്ന 25പേര്‍ക്കാണ് ഇവര്‍ വീട് നിര്‍മിച്ചുനല്‍കുക. ആദ്യഘട്ടമായി പത്തുവീടുകളുടെ നിര്‍മാണം ആരംഭിച്ചു.   

 റീജിയണല്‍ ഗ്രാന്‍ഡ് ലോഡ്ജ് ഓഫ് സൗത്ത് ഇന്‍ഡ്യ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് വീടുകള്‍ നിര്‍മിച്ചുനല്‍കാനുള്ള പ്രവര്‍ത്തികള്‍ നടക്കുന്നത്. ആദ്യ ഘട്ടമായി പത്തുപേര്‍ക്കാണ് വീടുനിര്‍മിച്ചുനല്‍കുക. വീടുകളുടെ തറക്കല്ലിടല്‍ ജില്ലാ കലക്ടര്‍ പി.ബി. നൂഹ് നിര്‍വഹിച്ചു.

ആറരലക്ഷംരൂപ ചെലവുവരുന്ന വീടുകളാണ് നിര്‍മിച്ചു നല്‍കുക. മാര്‍ച്ച് 31നുമുന്‍പ് പൂര്‍ത്തിയാകുന്ന തരത്തിലാണ് നിര്‍മാണം.

MORE IN SOUTH
SHOW MORE