മാര്‍ത്തോമ്മാ സഭയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് സംഗമം നടന്നു

christmas
SHARE

മാര്‍ത്തോമ്മാ  സഭയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ക്രിസ്മസ് സംഗമം നടന്നു. ഗാനസന്ധ്യ "ഗോഡ്സ് ഓണ്‍ നൈറ്റോടുകൂടിയ" നടന്ന ആഘോഷത്തില്‍ ശശി തരൂര്‍ എം.പി. ക്രിസ്മസ് സന്ദേശം നല്‍കി. 

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ഉയര്‍ത്തി പ്രാര്‍ഥനാഗീതങ്ങളോടെയാണ് ഗാനസന്ധ്യ തുടങ്ങിയത്. ഭക്തിസാന്ദ്രമായ ഗാനങ്ങള്‍  വിശ്വാസികള്‍ ഏറ്റുപാടി.

സ്നേഹത്തിന് ഉപരി മറ്റുള്ളളര്‍ക്ക് സഹായം ചെയ്യുക എന്നതാണ് ക്രിസ്മസിന്റെ ഏറ്റവും വലിയ സന്ദേശമെന്ന് ശശി തരൂര്‍ പറഞ്ഞു. മാര്‍ത്തോമ സഭ തിരുവനന്തപുരം കൊല്ലം ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ബര്‍ണബാസ് മുന്‍മന്ത്രി തോമസ് ചാണ്ടി എന്നിവര്‍ ക്രിസ്്മസ് സംഗമത്തില്‍ പങ്കെടുത്തു. 

MORE IN SOUTH
SHOW MORE