അറബനമുട്ട് മത്സരത്തിലെ കാണികളുടെ രസക്കാഴ്ച്ചകൾ

kalolsavam-arabanamutt
SHARE

കാണികളാണ് ഏതൊരു മൽസരത്തിന്റെയും യഥാർഥ വിധികർത്താക്കൾ.  കുട്ടനാട്ടുകാരുടെ ഖൽബ് കീഴക്കിയ  അറബനമുട്ട് മൽസരത്തിലെ കാണികളുടെ രസകരമായ കാഴ്ച്ചകൾ കാണാം. 

അറബന മുട്ടി ചേട്ടന്മാർ കുട്ടികളെയെല്ലാം ഞെട്ടിച്ചു. അറബന മറിച്ചും തിരിച്ചുമുള്ള പ്രകടനം കണ്ട് കണ്ണ് മിഴിച്ചിരിക്കുകയാണ് പലരും.  ചേട്ടന്റെ പെർഫോമൻസ് പകർത്താൻ  മുൻ നിരയിൽ സീറ്റുറപ്പിച്ച അനിയനും  അറബനയുടെ താളത്തിനനുസരിച്ച് ഐസ്ക്രീം നുകർന്നുകൊണ്ട് ചേട്ടന്റെ പെർഫോമൻസ് ആസ്വദിക്കുന്ന അനിയന്മാരും അറബനമുട്ട് വേദിയെ സജീവമാക്കി.

കലോൽസവം കാണാനെത്തിയ കൊച്ച് ആലിയ്ക്ക് എല്ലാവരുടെയും പ്രകടനം ഇഷ്ടപ്പെട്ടു. വലുതാകുമ്പോൾ ഇതുപോലെ മൽസരത്തിനെത്തുമെന്ന് ഉറപ്പും നൽകി.

MORE IN SOUTH
SHOW MORE