ശബരിമലയിൽ സുരക്ഷ ശക്തമാക്കി

sabarimala-security
SHARE

ബാബറി മസ്ജിദ് ആക്രമണത്തിന്റെ വാര്ഷികത്തോട് അനുബന്ധിച്ച് ശബരിമലയിൽ സുരക്ഷ ശക്തമാക്കി. പ്രത്യേക ജാഗ്രത പാലിക്കാൻ വിവിധ സേനാ വിഭാഗങ്ങൾക്ക് നിർദേശം നൽകി. 

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടിയിരുന്നു. കഴിഞ്ഞ ദിവസം ഇതിൽ അല്പം കുറവ് വരുത്തിയെങ്കിലും ബാബ്‌റി മസ്ജിദ് ആക്രമണത്തിന്റെ വാര്ഷികത്തോട് അനുബന്ധിച്ച് ഉദ്യോഗസ്ഥരുടെ എണ്ണം ഇരട്ടിയാക്കി.  സന്നിധാനത്ത് വിവിധസേനാവിഭാഗങ്ങളുടെ സംയുക്ത മോക്ക്ഡ്രില്‍ സംഘടിപ്പിച്ചു. കേരളപോലിസ്, കേന്ദ്രസേനകളായ എന്‍.ഡി.ആര്‍.എഫ്, ആര്‍.എ.എഫ്, കമാന്‍ഡോസ്, സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് എന്നിവർ മോക്ക്ഡ്രില്ലില്‍ പങ്കെടുത്തു.

സുരക്ഷ ശക്തമാക്കുമ്പോഴും അയ്യപ്പന്മാർക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കാതെ നോക്കണമെന്നും പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. 

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.