കലോത്സവം; ആളും അരങ്ങും ഒരുങ്ങി

school-kalolsavam.pngn.png-f
SHARE

59മത് സംസ്ഥാന സ്കൂൾ കലോൽസവത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പ്രളയ പ്രതിസന്ധിയെ തുടർന്നുള്ള ചെലവു ചുരുക്കലിന്റെ ഭാഗമായി മൂന്നു ദിവസമായി വെട്ടിച്ചുരുക്കിയ മേളയിൽ ഒമ്പതിനായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കും.  

ലിയോ തേർട്ടീന്ത് സ്കൂളിലെ മുഖ്യ വേദി ഒരുങ്ങി വരുന്നു. കലോൽസവത്തിന്റെ പ്രചണ്ഡ പ്രചാരണങ്ങളൊന്നും പ്രളയം തകർത്ത ആലപ്പുഴ പട്ടണത്തിൽ കാണാനേയില്ല. എങ്കിലും കാർഷിക സംസ്കൃതിക്കൊപ്പം കലയെയും സ്നേഹിക്കുന്ന ആലപ്പുഴയുടെ മണ്ണ് കൗമാര പ്രതിഭകളെ നെഞ്ചോട് ചേർക്കുമെന്ന ആത്മവിശ്വാസത്തിലാണ് സംഘാടകർ.

ചെലവു ചുരുക്കലിന്റെ ഭാഗമായി മൽസര ദിനങ്ങളുടെ എണ്ണം മൂന്നായി ചുരുക്കി. പക്ഷേ വേദികളുടെ എണ്ണം മുപ്പതായി കൂട്ടി. ഭക്ഷണ കാര്യത്തിലടക്കം മുൻ വർഷങ്ങളേക്കാൾ പുതിയ ക്രമീകരണങ്ങൾ ഇക്കുറി കൊണ്ടു വന്നിട്ടുണ്ട്.

കലോൽസവത്തിന്റെ പ്രചരണാർഥം മനോരമയൊരുക്കിയ ഈ വരികളിൽ പറയുമ്പോലെ അതിജീവനത്തിന്റെ ഉൽസവമാണ് ഈ കലാമേള എല്ലാ അർഥത്തിലും ആലപ്പുഴയ്ക്ക്.

MORE IN SOUTH
SHOW MORE