ചലച്ചിത്ര അക്കാദമിയുടെ ഗവേഷണ കേന്ദ്രം കഴക്കൂട്ടത്ത്

film-academy1
SHARE

ചലച്ചിത്രരംഗത്തെ ഗവേഷണങ്ങൾക്കും ആസ്വാദനത്തിനുമായി സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഗവേഷണ കേന്ദ്രം കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ്‌ വീഡിയോ പാർക്കിൽ പ്രവർത്തനമാരംഭിച്ചു. അനശ്വര നടൻ സത്യന്റെ സ്മാരകമായി നിർമ്മിച്ച ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു. ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനം ജനുവരി മുതൽ ഇവിടേയ്ക്കു മാറ്റും.   

  സിനിമയുടെ ചരിത്രം അറിയാൻ , മൺമറഞ്ഞ പ്രതിഭകളെ സ്മരിക്കാൻ, നാഴികക്കല്ലുകളുടെ ഓർമ്മ പുതുക്കാൻ എല്ലാറ്റിനുമുതകും വിധമാണ് ഗവേഷണ കേന്ദ്രം ഒരുക്കിയിട്ടുള്ളത്. ലോകപ്രശസ്ത ചലച്ചിത്രകാരന്മാരുടെയും മലയാളനടന്മാരുടെയും ജെ.സി. ഡാനിയൽ പുരസ്കാരം നേടിയവരുടെയും ചിത്രങ്ങൾ കാണാം. കംപ്യൂട്ടർചിപ്പുകൾ കൊണ്ട് തയ്യാറാക്കിയ ജെ.സി.ഡാനിയലിന്റെ ചിത്രവും കേന്ദ്രത്തിന് മാറ്റുകൂട്ടുന്നു. 10000 സിനിമകളുടെ ശേഖരമുണ്ടിവിടെ. ആദ്യകാല ചലചിത്രങ്ങളടക്കം മലയാളത്തിലെ  3000 ത്തോളം സിനിമകളുമുള്‍പ്പെടും. മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു.

ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെയുള്ള ഡിജിറ്റൽ വീഡിയോ ലൈബ്രറി, സിനിമാ മേഖലയെ സംബന്ധിച്ച പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി എന്നിവയുമുണ്ട്. നിലവിൽ ശാസ്തമംഗലത്ത് പ്രവർത്തിക്കുന്ന കേരള ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനം  ജനുവരി 1 മുതൽ ഇവിടേക്ക്മാറ്റും.

MORE IN SOUTH
SHOW MORE