പൂച്ചാക്കലിൽ കാറ്റിലും മഴയിലും നാശനഷ്ടം; നാനൂറോളം വീടുകൾക്ക് കേടുപാട്

poochakal
SHARE

വീശിയടിച്ച കനത്തകാറ്റിലും മഴയിലും ആലപ്പുഴ പൂച്ചാക്കലില്‍ വന്‍ നാശനഷ്ടം. മരങ്ങള്‍ വീണ് നാനൂറോളം വീടുകള്‍ക്ക് കേടുപാടുണ്ടായി. കെ.എസ്. ഇ.ബി.ക്ക് മാത്രം ലക്ഷങ്ങളുടെ നാശനഷ്ടമുണ്ട്.  

ഇന്നലെ വൈകീട്ടോടെ പത്തുമിനിറ്റ് നേരം വീശിയടിച്ച കാറ്റ് മാത്രമേ പൂച്ചാക്കല്‍ തേവര്‍പട്ടം സ്വദശികള്‍ക്ക് ഓര്‍മയുള്ളു. മരങ്ങളായ മരങ്ങളെല്ലാം വീടുകള്‍ക്ക് മുകളിലേക്ക് പതിച്ചു. ഗൃഹോപകരണങ്ങള്‍ തകര്‍ന്നു. 200 ഓളം വൈദ്യുതി തൂണുകള്‍ ഒടിഞ്ഞു. വൈദ്യുതി ബന്ധം താറുമാറായി. 

തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച്, ആറ് വാര്‍ഡുകളിലാണ് കാറ്റും മഴയും കനത്ത നാശം വരുത്തിയത്. വന്‍മരങ്ങള്‍ വീണ് നാനൂറോളം വീടുകളാണ് ഭാഗികമായി തകര്‍ന്നത്. വില്ലേജ് ഉദ്യോഗസ്ഥരെത്തി നഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു

MORE IN SOUTH
SHOW MORE