20 കോടിയുടെ ഹാഷിഷ് ഓയിൽ കടത്ത്; രണ്ടുപേർ പിടിയിൽ

trivandrum-arrest
SHARE

ഇരുപത് കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടു പേര്‍ തിരുവനന്തപുരത്ത് പിടിയില്‍ . ഇടുക്കി രാജക്കാട് സ്വദേശി സണ്ണി ,സൈബു തങ്കച്ചന്‍ എന്നിവരാണ് സിറ്റ് ഷാഡോ പൊലീസിന്റെ പിടിയിലായത്. സൈബു തങ്കച്ചന്റെ കാറില്‍ ഹാഷിഷ് കടത്തവെയാണ് അറസ്റ്റ്  

രാവിലെ 11 മണിയോടെയാണ് ഹാഷിഷ് ഓയിലുമായി കാറില്‍ രണ്ടുപേര്‍ വിമാനത്താവളത്തിന് സമീപമുണ്ടെന്ന് വിവരം പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് ഷാഡോ പൊലീസ് നടത്തിയ നീക്കത്തിലാണ് പത്തു കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേര്‍ പിടിയിലായത്

.ഇതില്‍ സണ്ണി ശാന്തന്‍പാറ പൊലീസ് സ്റ്റേഷനില്‍ നാടന്‍ തോക്കുകൊണ്ട് ഒരാളെ വെടിവെച്ച് കൊന്ന കേസില്‍ പ്രതിയാണ്. എവിടെ നിന്നാണ് ഹാഷിഷ് എത്തിച്ചത്, എവിടെക്കാണ് കടത്താന്‍ ശ്രമിച്ചത് തുടങ്ങിയ കാര്യങ്ങള്‍ പ്രതികളില്‍ നിന്ന് അറിയാന്‍ ശ്രമിക്കുകയാണെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ പി പ്രകാശ് പറഞ്ഞു.വിമാനത്താവളത്തില്‍ കസ്റ്റംസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ പറഞ്ഞു.

 രാജ്യാന്തര വിമാനത്താവളം വഴി ഹാഷിഷ് ഉള്‍പ്പടെയുള്ള ലഹരിപാദാര്‍ഥങ്ങള്‍ കടത്തുന്നതായി നേരത്തേയും സിറ്റി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വനമേഖലയില്‍ താമസിച്ച് കഞ്ചാവ് നട്ടുവളര്‍ത്തി വില്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പ്രതികള്‍.കഴിഞ്ഞ പതിനൊന്ന് മാസത്തിനുള്ളില്‍  225 കിലോയോളം കഞ്ചാവാണ് തിരുവനന്തപുരം നഗരത്തില്‍ ഷാഡോ പൊലീസ് പിടിച്ചത് 

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.