സ്റ്റേഡിയം വികസനം; പത്തനംതിട്ടയിൽ യുഡിഎഫ് – എൽഡിഎഫ് കൗൺസിലർമാരുടെ തർക്കം

Pathanamthitta-stadium-issue
SHARE

ജില്ലാസ്റ്റേഡിയം വികസനവുമായി ബന്ധപ്പെട്ട ധാരണാപത്രത്തിന്റെ പേരിൽ പത്തനംതിട്ട നഗരസഭയിൽ യുഡിഎഫ് – എൽഡിഎഫ് കൗൺസിലർമാരുടെ തർക്കം. ധാരണാപത്രം ഒപ്പിടണമെന്ന് എൽഡിഎഫും നഗരസഭയ്ക്ക് അനുകൂലമായ മാറ്റം വരുത്തിയാൽ ഒപ്പിടാമെന്നു യുഡിഎഫും നിലപാട് എടുത്തത്താണ് തര്‍ക്കത്തിന് കാരണം. തീരുമാനത്തില്‍ പ്രതിഷേധിച്ച്  എൽഡിഎഫ് കൗൺസിലർമാർ യോഗം ബഹിഷ്കരിച്ചു. 

സ്റ്റേഡിയത്തിന്റെ പേരു മാറ്റുന്നതും നഗരസഭയ്ക്കു സ്റ്റേഡിയത്തിന്മേലുള്ള പരമാധികാരം ഇല്ലാതാക്കുന്നതുമായ നിബന്ധനകൾ ഒഴിവാക്കിയാൽ മാത്രമേ ധാരണപത്രം ഒപ്പിടാൻ കഴിയു എന്ന യു.ഡി.എഫ് നിലപാടാണ് തര്‍ക്കത്തിലെത്തിയത്. 

നഗരസഭ അധ്യക്ഷയുടെ മേശയ്ക്കു മുന്നിൽ കുത്തിയിരുന്നുപ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. തുടർന്ന് അജൻഡകൾ പാസാക്കി കൗൺസിൽ യോഗം പിരി‍ഞ്ഞു. മുദ്രവാക്യം വിളികളുമായി പുറത്തിറങ്ങിയ എൽഡിഎഫ് കൗൺസിലർമാർ നഗരസഭ കവാടത്തിലും കുത്തിയിരുന്നു പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയും സമരത്തിൽ പങ്കെടുത്തു.

MORE IN SOUTH
SHOW MORE