സപ്ലൈകോയുടെ തിരുവനന്തപുരം കിഴക്കേകോട്ട പീപ്പിള്‍ ബസാറിലെ ക്രമക്കേടില്‍ ഭക്ഷ്യമന്ത്രി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. എ.െഎ.ടി.യു.സി നേതാവ് ഉള്‍പ്പട്ട ക്രമക്കേട് കൈകാര്യം ചെയ്തത് ശരിയായില്ലെന്ന് സിപിെഎയ്ക്കുള്ളില് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. സംഭവത്തില്‍ പരാതിക്കാരന് ഉള്‍പ്പടെ നാലുേപരെ സ്ഥലം മാറ്റിയിരുന്നു.
സപ്ലൈകോയില്‍ ഡെപ്യൂട്ടേഷനില്‍ വന്നവരുടെ സംഘടനയായ ജോയിന്റ കൗണ്‍സിലും സ്ഥിരം തൊഴിലാളികളുടെ സംഘടനയായ െഎ.െഎ.ടി.സിയും തമ്മില്‍ സ്വരചേര്ച്ചയില്ലല്ല. എ.െഎ.ടി.യു.സിക്കാര്‍ നിയന്ത്രിക്കുന്ന പീപ്പിള്‍സ് ബസാറില്‍ സ്റ്റോക്ക് പരിശോധിക്കാതെ ചാര്ജേറ്റെടുക്കാന് സ്ഥലം മാറ്റം കിട്ടിയെത്തിയ എന്‍ .ജി.ഒ യൂണിയന് നേതാവ് സജീവ് കുമാര്‍ തയാറായില്ല. സജീവ് കുമാറിന് പിന്തുണയുമായി ജോയിന്റ് കൗണ്‍സിലും രംഗത്തെത്തി. തുടര്‍ന്ന് നടന്ന സ്റ്റോക്കെടുപ്പില്‍ ഇരുപത് ലക്ഷത്തോളം രൂപയുടെ ക്രമക്കേട് കണ്ടെത്തി. പിന്നീട് വകുപ്പ്തല വിജിലന്‍സ് നടത്തിയ പരിശോധനയിലും ഒന്‍പത് ലക്ഷത്തിന്റ തിരിമറി നടന്നതായി തെളിഞ്ഞു. എ.െഎ.ടി.യു.സി യൂണിയന് നേതാവ് അശോക് കുമാര്‍ ഉള്‍പ്പടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ വകുപ്പ്തല വിജിലന്‍സ് ശുപാര്‍ശചെയ്തെങ്കിലും അവരെ സംരക്ഷിക്കുന്ന നിലപാടാണ് ഭക്ഷ്യ മന്ത്രി ആദ്യം സ്വീകരിച്ചത്. ഒടുവില്‍ ജോയിന്റ് കൗണ്‍സിലിന്റ സമര്‍ദം ശക്തമായതോടെ പരാതിക്കാരനായ സജീവിനെ ഉള്‍പ്പടെ സ്ഥലം മാറ്റി. സജീവിന്റ സ്ഥലംമാറ്റം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് കൗണ്‍സില്‍ നേതാക്കളുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു.
ജോയിന്റ് കൗണ്‍സിലും െഎ.െഎ.ടി.യുസിയും രണ്ട് തട്ടില്‍ നില്‍ക്കുകയും സംഭവം കൈകാര്യം ചെയ്തതില്‍ വീഴ്ച സംഭവിച്ചെന്ന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ഭക്ഷ്യമന്ത്രി അന്വേഷണം വിജിലന്‍സിന് കൈമാറിയിരിക്കുന്നത്