ജീവനക്കാരെ പഞ്ചായത്ത് ഒാഫിസിനുള്ളിൽ പൂട്ടിയിട്ട് ബിജെപി പ്രവർത്തകർ; പ്രതിഷേധം

tvm-panchayat-bjp
SHARE

തിരുവനന്തപുരം മാറനല്ലൂരില്‍ ഭരണകക്ഷി യൂണിയനില്‍പെട്ട ജീവനക്കാര്‍ ജോലി സമയത്ത് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിയെന്ന് ആരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഒാഫീസ് പൂട്ടി. അകത്തുകുടുങ്ങിയ പഞ്ചായത്ത് സെക്രട്ടറിയടക്കം രണ്ടു ജീവനക്കാരെ പൊലീസെത്തി താഴുപൊളിച്ചാണ് പുറത്തെത്തിച്ചത് 

ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു നാടകീയ സംഭവങ്ങള്‍. ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് എന്‍.ജി.ഒ യൂണിയന്‍ സംഘടിപ്പിച്ച ഉണര്‍വ് ജാഗ്രത സദസില്‍ പങ്കെടുക്കാനാണ് ജീവനക്കാര്‍ പോയത്. ഒാഫീസ് വളപ്പിലെ തന്നെ കെട്ടിടത്തിലായിരുന്നു യോഗം.  ഇതറിഞ്ഞെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍  പഞ്ചായത്ത് ഒാഫീസ് താഴിട്ട് പൂട്ടി. പഞ്ചായത്ത് സെക്രട്ടറിയും മറ്റൊരു ജീവനക്കാരിയും ഉള്ളില്‍ അകപ്പെട്ടു. 

പുറത്തുള്ള ജീവനക്കാര്‍ പ്രതിഷേധിച്ചതോടെ പൊലീസെത്തി താഴ് തകര്‍ത്തു .ഉച്ചഭക്ഷണസമയത്താണ് യോഗം കൂടിയതെന്നാണ് എന്‍.ജി.ഒ യൂണിയന്‍ നേതാക്കളുടെ വിശദീകരണം.  ഒാഫീസ് പൂട്ടിയവര്‍ക്കെതിരെ നടപടിയെടുക്കെന്ന് പഞ്ചായത്ത് പ്രസി‍ഡന്റ് എസ്. രമ പറഞ്ഞു 

MORE IN SOUTH
SHOW MORE