ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കൂട്ടയടി‍; വിഡിയോ

hospital-attack
SHARE

തിരുവനന്തപുരം ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയില്‍ ആത്യാഹിത വിഭാഗത്തിലുണ്ടായ കൂട്ടയടിയുടെ ദൃശ്യങ്ങള്‍ പുറത്ത്. റോഡില്‍വച്ചുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ് ചികില്‍സ തേടിയവരാണ് ആശുപത്രിക്കുള്ളിലും ഏറ്റുമുട്ടിയത്.

ഇന്നലെ വൈകിട്ടാണ് ആശുപത്രിക്കുള്ളില്‍ ഇരുവിഭാഗം പരസ്പരം ഏറ്റുമുട്ടിയത്. രണ്ട് കാറില്‍ കല്ലമ്പലത്ത് നിന്ന് ആറ്റിങ്ങിലേക്ക് വന്ന രണ്ടു കാറിലുള്ളവരാണ് പരസ്പരം ഏറ്റുമുട്ടിയത്.  കാറിന് സൈഡ് കൊടുക്കുന്നതുമായ ബന്ധപ്പെട്ട തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ എത്തിയത്. മര്‍ദനമേറ്റ ഇരു കൂട്ടരും ചികില്‍സ തേടി ആശുപത്രിയിലെത്തി. അത്യാഹിത വിഭാഗത്തില്‍ വീണ്ടും കണ്ടുമുട്ടിയതോട് പരസ്പരം ആക്രമിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ നിസഹായരായി.ഏറ്റുമുട്ടയവര്‍ മറ്റു രോഗികളുടെ മുകളിലേക്ക് വീണു. ആശുപത്രിയിലെ ഉപകരണങ്ങളും നശിച്ചു. ഒരു മണിക്കറോളം ആശുപത്രി പ്രവര്‍ത്തനം തടസപ്പെട്ടു. ഏഴു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

MORE IN SOUTH
SHOW MORE