നെയ്യാറ്റിൻകരയിൽ കുടിവെള്ളം വൻതോതിൽ പാഴാകുന്നു

neyyattinkara-watertank
SHARE

തിരുവനന്തപുരം നെയ്യാറ്റിന്‍കര തൊഴുക്കലിലെ വാട്ടര്‍ ടാങ്കില്‍ നിന്ന് കുടിവെള്ളം വന്‍തോതില്‍ പാഴാകുന്നു. ആറ് മാസത്തിലേറെയായി വെള്ളം നഷ്ടമായിട്ടും ജല അതോറിറ്റി നടപടിയെടുക്കുന്നില്ല. വെള്ളം ഒഴുകി റോഡും തകരുന്ന അവസ്ഥയായി.

നെയ്യാറ്റിന്‍കര തൊഴുക്കലിലെ വാട്ടര്‍ ടാങ്ക് പരിസരം അക്ഷരാര്‍ത്ഥത്തില്‍ കുളമായിരിക്കുകയാണ്. വെള്ളം കുത്തിയൊലിച്ച് പല വഴി ഒഴുകി പാഴാകുന്നു. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ അനാസ്ഥ. മാസങ്ങളായി ഇങ്ങിനെ വെള്ളം പാഴായിക്കൊണ്ടേയിരിക്കുകയാണ്. റോഡില്‍ അരക്കിലോമീറ്ററോളം ദൂരത്തില്‍ വെള്ളം നിരന്ന് ഒഴുകുന്നുണ്ട്. ഇതുമൂലം പലയിടത്തും റോഡ് പൊളിഞ്ഞ് കുഴികളായിത്തുടങ്ങി. പരിസരങ്ങളിലെ കൃഷിയിടങ്ങളിലൂടെയും വെള്ളം കുത്തിയൊലിക്കുകയാണ്.

റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പലതവണ പരാതി നല്‍കിയിട്ടും വാട്ടര്‍ അതോറിറ്റി തിരിഞ്ഞ് നോക്കുന്നില്ല.  വാല്‍വിന്റെ തകരാറാണ് ചോര്‍ച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിസാരമായി പരിഹരിക്കാവുന്ന പ്രശ്നമായിട്ടും വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥയാണ് ഈ നഷ്ടത്തിന് കാരണം,

MORE IN SOUTH
SHOW MORE