അഴിമതി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി; പണിമുടക്കുമെന്ന് ജീവനക്കാർ

supplyco-strike
SHARE

തിരുവനന്തപുരം കിഴക്കേകോട്ട പീപ്പിള്‍സ് ബസാറില്‍ ഭരണകക്ഷി യൂണിയന്‍ നേതാവിന്റ അഴിമതി ചൂണ്ടിക്കാണിച്ച ജീവനക്കാരനെ  സ്ഥലംമാറ്റിയത് പുനപരിശോധിക്കേണ്ടെന്ന് സപ്ലൈകോ തീരുമാനം. ഭക്ഷ്യമന്ത്രിയുടെ ഒാഫീസില്‍ നിന്നുള്ള സമര്‍ദം ശക്തമായതോടെയാണിത്. ഇതിനിടെ സ്ഥലംമാറ്റ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ റീജണല്‍ മാനേജരെ ഉപരോധിച്ചു. 

പീപ്പിള്‍സ് ബസാറില്‍ സപ്ലൈകോ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഒന്‍പതുലക്ഷത്തോളം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്.  ജൂനിയര്‍ അസിസ്റ്റന്റും ഭരണകക്ഷി യൂണിയന്‍ നേതാവുമായ അശോക് കുമാര്‍ ഉള്‍പ്പടെ മൂന്നുപേരെ സ്ഥലം മാറ്റിയ സപ്ലൈകോ എം.ഡി അഴിമതി ചൂണ്ടിക്കാണിച്ച സീനിയര്‍ അസിസ്റ്റന്റ് എന്‍. സജീവ് കുമാറിനെയും പാലക്കാട്ടേക്ക് മാറ്റി. ഭരണകക്ഷി യൂണിയന്‍ നേതാവിന്റ അഴിമതി പുറത്തുകൊണ്ടുവന്നതാണ് പ്രകോപനത്തിന് കാരണം. സജീവിന്റ സ്ഥലംമാറ്റം പിന്‍വലിക്കണമെന്ന് പലതവണ ജീവനക്കാര്‍ ആവശ്യപ്പെട്ടെങ്കിലും എം.ഡി വഴങ്ങിയില്ല. ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ റീജണല്‍ മാനേജരെ  ഉപരോധിച്ചത്. 

എം.ഡിയുമായി സംസാരിച്ചശേഷം സ്ഥലംമാറ്റം പിന്‍വലിക്കുമെന്ന് ആര്‍. എം ഉച്ചയോടെ സമരക്കാരെ അറിയിച്ചെങ്കിലും  വൈകിട്ടുവരെ സമരം തുടര്‍ന്നിട്ടും രേഖാമൂലം ഉറപ്പുകൊടുത്തില്ല.  ഭക്ഷ്യമന്ത്രിയുടെ ഒാഫീസിലെ സമര്‍ദം ശക്തമായതോടെ ഒടുവില്‍ ഉത്തരവ് പിന്‍വലിക്കേണ്ടെന്നാണ് സപ്ലൈകോ തീരുമാനം. അടുത്തദിവസം ഉച്ചയ്ക്ക് മുമ്പ് സ്ഥലംമാറ്റം പിന്‍വലിച്ചില്ലെങ്കില്‍ പണിമുടക്കാനാണ്  ജീവനക്കാരുടെ  തീരുമാനം. 

MORE IN SOUTH
SHOW MORE