ശബരിമലയിലെ യുവതീ പ്രവേശനം; തിരുവനന്തപുരം കോര്‍പ്പറേഷന്‍ യോഗത്തില്‍ ബഹളം

tvm-strike-sabarimala
SHARE

ശബരിമല സ്ത്രീപ്രവേശനത്തെ ചൊല്ലി തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. സുപ്രീംകോടതി വിധിക്കെതിരെ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങളാണ് യോഗം ബഹിഷ്കരിച്ചത്. കോണ്‍ഗ്രസും ബി.ജെ.പിയെ പിന്തുണച്ചു.

കറുപ്പ് വസ്ത്രങ്ങളണിഞ്ഞും റെഡി ടു വെയ്റ്റ് ബാഡ്ജ് ധരിച്ചുമാണ് ബി.ജെ.പി അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തിനെത്തിയത്. യോഗത്തിന്റെ ആദ്യ അജണ്ടയിലെ ചര്‍ച്ച പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെ ശബരിമല സ്ത്രീപ്രവേശനം ഉന്നയിച്ചു. സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കണമെന്നായിരുന്നു ആവശ്യം. മറ്റ് അജണ്ടകള്‍ക്ക് ശേഷം പരിഗണിക്കാമെന്ന് മേയര്‍ അറിയിച്ചെങ്കിലും ബി.ജെ.പി അംഗങ്ങള്‍ അനുസരിച്ചില്ല.

ശരണം വിളിച്ച് കൗണ്‍സില്‌ ഹാളിനുള്ളില്‍ പ്രദക്ഷിണം വച്ചു. യോഗം ബഹിഷ്കരിച്ച് കുത്തിയിരിപ്പ് സമരവും നടത്തി. കൗണ്‍സില്‍ ബഹിഷ്കരിച്ചില്ലങ്കിലും പ്രമേയം പാസാക്കണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

MORE IN SOUTH
SHOW MORE