പമ്പ പുനരുദ്ധാരണം പാഴ് വാക്കായി

pamba1
SHARE

തുലാമാസ പൂജകള്‍ക്കായി ശബരിമല നടതുറക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ പമ്പ പുനരുദ്ധാരണം പാഴ് വാക്കായി. പ്രളയകാലത്ത് വന്നടിഞ്ഞ മണ്ണും അവശിഷ്ടങ്ങളും ഭാഗികമായി മാത്രമാണ് നീക്കം ചെയ്തത്. പമ്പയിലെ ആശുപത്രിയും പ്രവര്‍ത്തിക്കുന്നില്ല , അരവണ വിതരണവും പ്രതിസന്ധിയിലാണ്.

ഉന്നതാധികാര സമിതിയുടെ എതിർപ്പിനെ തുടര്‍ന്ന് നടപ്പന്തലിന്റെ പുനര്‍ നിര്‍മാണം പാതി വഴിയില്‍ നിലച്ചു. പമ്പയിലെആശുപത്രി ഈ സീസണില്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. അരവണ നിര്‍മാണത്തിനുള്ള കരുതല്‍ ശേഖരമുണ്ടായിരുന്ന ശർക്കരഗോഡൌൺ ഇങ്ങനെ. വൈദ്യുതിവിതരണം പുനരാരംഭിച്ചതൊഴിച്ചാല്‍ കാര്യങ്ങളെല്ലാംപഴയപടി. 

ഗതിമാറിയൊഴുകിയ പമ്പയെ മണല്‍ ചാക്ക് നിരത്തിയാണ് നേർവഴിക്കാക്കിയത്.  മഴ കനത്തപ്പോള്‍ഇതില്‍ ഒരു ഭാഗം ഒഴുകിപ്പോയി. തീരം ബലപ്പെടുത്താനുള്ള ശ്രമം ഇഴയുന്നു.  ശുചിമുറികള്‍ പമ്പയിൽ ഇല്ല. താല്‍കാലികശുചിമുറികളുടെ ടാങ്കുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ നിറഞ്ഞതാണ് മുന്നനുഭവം. പമ്പയിലേക്കുള്ള റോഡു നവീകരണം ഒച്ചിഴയുന്ന വേഗത്തിലാണ്. നിലയ്ക്കലിലെ ഒരുക്കങ്ങളും എങ്ങുമെത്തിയിട്ടില്ല.

MORE IN SOUTH
SHOW MORE