ബാങ്ക് കവർച്ചാക്കേസ്; ഒളിവിൽക്കഴിഞ്ഞ പ്രതികൾ പിടിയിൽ

pathanamthitta-drugs-seized
SHARE

പത്തനംതിട്ട മെഴുവേലി സര്‍വീസ് സഹകരണ ബാങ്ക് കവര്‍ച്ചാക്കേസിലെ ഒളിവില്‍ക്കഴിയുകയായിരുന്ന പ്രതിയും കൂട്ടാളിയും പിടിയില്‍. അടുത്തിടെ അടൂരില്‍ മോഷണം നടന്ന കടയിലെ സിസി.ടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.  

ബാങ്ക് കവര്‍ച്ചാകേസിലെ പ്രതി ആലപ്പുഴ ആര്യനാട് സ്വദേശി സന്തോഷ് പാലയ്ക്കല്‍, നിരവധി വാഹനമോഷക്കേസിലെ പ്രതിയും സന്തോഷിന്റെ കൂട്ടാളിയുമായ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സെല്‍വരാജ് എന്നിവരാണ് അടൂര്‍ പൊലീസിന്റെ പിടിയിലായത്. ബാങ്ക് കവര്‍ച്ചക്കുശേഷം ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ ഒളിവിലായിരുന്ന സന്തോഷ് നാട്ടിലെത്തി വീണ്ടും മോഷണം നടത്തിവരുകയായിരുന്നു. 

സന്തോഷിനെ എറണാകുളത്തുനിന്നും സെല്‍വരാജിനെ നെയ്യാറ്റിന്‍കരയില്‍ നിന്നുമാണ് പിടികൂടിയത്. ബാങ്ക് കവര്‍ച്ചാക്കേസിലെ ഏഴുപ്രതികളെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.

MORE IN SOUTH
SHOW MORE