റാന്നി പുലിപ്പേടിയിൽ; കെണിയിൽ കുടുങ്ങിയത് കാട്ടുപൂച്ച

ranni-cat
SHARE

പുലിയെപ്പിടിക്കാന്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത് കാട്ടുപൂച്ച. റാന്നിമേഖലയില്‍ പലയിടത്തും പുലിയെക്കണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു വനംകുപ്പ് കൂട് സ്ഥാപിച്ചത്. പുലിയുടേതെന്നുപറയുന്നകാല്‍പ്പാടുകള്‍ റാന്നിമേഖലയില്‍ പലയിടത്തും കണ്ടത് നാട്ടുകാരെ പേടിപ്പെടുത്തുന്നുണ്ട്.

റാന്നി ഐത്തല, മുണ്ടപ്പുഴ, തോട്ടമണ്‍ എന്നിവിടങ്ങളിലാണ് കഴിഞ്ഞദിവസം പുലിയെകണ്ടതായി നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചത്. കാട്ടുപന്നി ആക്രമണത്തില്‍ കഴിഞ്ഞദിവസം ഒരാള്‍ മരിച്ചതിന് പിന്നാലെ പുലിയുടെ സാനിധ്യം അറിഞ്ഞത് നാട്ടുകാരെ ഭീതിയിലാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് വിവിധയിടങ്ങളില്‍ കൂടുകള്‍ സ്ഥാപിച്ചത്. 

കെണിയില്‍ കാട്ടുപൂച്ചകുടുങ്ങിയതോടെ റാന്നി മേഖലയില്‍ കണ്ടത് കാട്ടുപൂച്ച തന്നെയാകാമെന്ന നിഗമനത്തിലാണ് നാട്ടുകാരും വനംവകുപ്പുദ്യോഗസ്ഥരും. പ്രളയത്തിന് ശേഷം കാട്ടുപൂച്ചയുടെ സാനിധ്യം പമ്പാതീരത്ത് കൂടിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

MORE IN SOUTH
SHOW MORE