ആ തണൽ‌മരം ഇനിയില്ല; മുറിച്ചുമാറ്റിയത് വികസനത്തിൻറെ പേരു പറഞ്ഞ്

school-tree
SHARE

വികസനത്തിന്റെ പേരില്‍ കൊല്ലം ചടയമംഗലം വിവേകാനന്ദ സ്കൂളിലെ തണല്‍ മരങ്ങള്‍ മുറിച്ചു മാറ്റി. മാനേജ്മെന്റിന്റെ നടപടിക്കെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്തെത്തി.

ചടയമംഗലം വിവേകാനന്ദ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പതിനഞ്ചിലധികം തണല്‍ മരങ്ങളാണ് മുറിച്ചു മാറ്റിയത്. പിടിഎയോട് പോലും ആലോചിക്കാതെ അവധി ദിവസങ്ങുടെ മറവിലായിരുന്നു മരം മുറി.

മാനേജ്മെന്റിന്റെ നടപടിക്കെതിരെ വിദ്യാര്‍ഥികളും രംഗത്തെത്തി.സ്കൂള്‍ ബസിന് ഷെഡ് നിര്‍മിക്കാന്‍ വേണ്ടിയാണ് മരങ്ങള്‍ മുറിച്ചതെന്നും പകരം മരങ്ങള്‍ വെച്ചുപിടിപ്പിക്കുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.

MORE IN SOUTH
SHOW MORE