തണല്‍ മരങ്ങൾ മുറിച്ചു മാറ്റി; പ്രതിഷേധവുമായി വിദ്യാര്‍ഥികളുടെ വിലാപയാത്ര

kollam-protest
SHARE

മുറിച്ചു മാറ്റിയ തണല്‍ മരങ്ങളുമായി കൊല്ലത്ത് വിദ്യാര്‍ഥികളുടെ വിലാപയാത്ര. എസ്എന്‍ കോളജ് വളപ്പിലെ മരങ്ങള്‍ മുറിച്ചതിനെതിരെയായിരുന്നു വിദ്യാര്‍ഥികളുടെ വ്യത്യസ്ത പ്രതിഷേധം.

ക്യാംപസിനുള്ളില്‍ തണല്‍ വിരിച്ചിരുന്ന പത്തിലധികം മരങ്ങള്‍ മുറിച്ചു മാറ്റിയതിലുള്ള വിദ്യാര്‍‌ഥികളുടെ പ്രതിഷേധമാണിത്. അവധി ദിവസങ്ങളുടെ മറവിലാണ് കൊല്ലം എസ്‍എന്‍ കോളജിലെ തണല്‍ മരങ്ങള്‍ മുറിച്ചു മാറ്റിയത്. മാനേജ്മെന്റിനെ നടപടിക്കെതിരെ വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും രംഗത്തെത്തി. മുറിച്ചിട്ട മരങ്ങള്‍ തലയിലേന്തി വിദ്യാര്‍ഥികള്‍ കൊല്ലം നഗരത്തില്‍ പ്രകടനം നടത്തി. മരങ്ങള്‍ മുറിച്ചിടത്ത് പുതിയ തൈ നട്ടു.

എന്നാല്‍  കോളജ് കെട്ടിടങ്ങള്‍ക്ക് ഭീഷണിയായി നിന്നിരുന്ന മരങ്ങളാണ് മുറിച്ചതെന്നും പകരം ഇരട്ടി മരങ്ങള്‍ വെച്ചുപിടിപ്പിക്കുമെന്നും  പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.