കാട്ടുപന്നി ശല്യം രൂക്ഷം, ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കാടുവെട്ടൽ

ranni-kattupanni
SHARE

പത്തനംതിട്ട റാന്നിയിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കാടുവെട്ടൽ. ആന്റോ ആന്റണി എം.പി, രാജു എബ്രഹാം എം.എൽ.എ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. റാന്നി തെക്കേപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ റബർ ടാപ്പിങ് തൊഴിലാളി കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

റാന്നി മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെയാണ് ജനപ്രതിനിധികൾ തന്നെ മുന്നിട്ടിറങ്ങിയത്. കാട്ടുമൃഗങ്ങളുടെ  അക്രമണം തടയാൻ വനം വകുപ്പ് ടപടിയെടുക്കുന്നില്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസം നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു.

ശുചിയാക്കൽ പ്രവർത്തി വരും ദിവസങ്ങളിലും തുടരും. റാന്നിയിലെ ജനകീയ കൂട്ടായ്മയാണു് നേതൃത്വം നൽകുന്നത്.റാന്നി മേഖലയിലും മലയോര മേഖലയിലും കാട്ടുമൃഗങ്ങളുടെ ആക്രമണം പതിവാണ്. എന്നാൽ കാര്യക്ഷമമായി അധികൃതർ ഇടപെടുന്നില്ലെന്ന ആരോപണം ശക്തമാണ്.

MORE IN SOUTH
SHOW MORE