മൂഴിയാർ അണക്കെട്ടിൻറെ സംഭരണശേഷി പകുതിയായി

moozhiyar-sand
SHARE

മലവെള്ളപാച്ചിലിൽ പത്തനംതിട്ട മൂഴിയാർ അണക്കെട്ടിൽ മണൽ ഒഴുകിയെത്തിയതോടെ അണക്കെട്ടിന്റെ സംഭരണ ശേഷി പകുതിയായി. മണൽ നീക്കം ചെയ്തില്ലെങ്കിൽ ചെറിയ മഴയത്തു പോലും വെള്ളം തുറന്നു വിടേണ്ട നിലയാണ്. 

മൂഴിയാർ അണക്കെട്ടിൽ കാത്തിരുപ്പു കവലയ്ക്ക് സമീപം വരെ ഇരുകരകളിലും വൻ മണൽ ശേഖരമാണ് കൂടിക്കിടക്കുന്നത്. ഉൾവനത്തിൽ ഉണ്ടായ ഉരുൾപൊട്ടലുകളിൽ സായിപ്പിൻ തോട്ടിൽ നിന്നാണ് ഈ മണൽ ശേഖരം അണക്കെട്ടിൽ എത്തിയത്. സംഭരണിയിലേക്കുള്ള നീരൊഴുക്കിന്റെ ശക്തിയിൽ ഷട്ടറിന്റെ സമീപത്തേക്ക് മണൽ ശേഖരം നീങ്ങുന്നുണ്ട്.

ശബരിഗിരി പദ്ധതിയുടെ ജലസംഭരണിക പ്രായ കക്കി, ആനത്തോട് അണക്കെട്ടുകളിലും സമാന സ്ഥിതിയാണ്. ഇരുസംഭരണികയിലും വൻതോതിൽ മണൽ അടിഞ്ഞുകൂടിയിട്ടുണ്ട്. മൂഴിയാർ അണക്കെട്ടിന്റെ സംഭരണ ശേഷി 192.63 മീറ്ററാണ്. ഏകദേശം 1.5 ദശലക്ഷം ഘനമീറ്ററോളം വെള്ളമാണ് ശേഖരിക്കാനാകുന്നത്.

MORE IN SOUTH
SHOW MORE