പ്രളയകാലത്തെ സേവനത്തിന് യുവാക്കള്‍ക്ക് തലസ്ഥാനത്തിന്റെ ആദരം

flood-help-1
SHARE

പ്രളയ കാലത്ത് രാപ്പകല്‍ നീണ്ട സന്നദ്ധ സേവനത്തിനെത്തിയ യുവാക്കള്‍ക്ക് തലസ്ഥാനത്തിന്റെ ആദരം. ദുരിതാശ്വാസ സാമഗ്രികളുടെ ശേഖരണത്തിനായുള്ള തിരുവനന്തപുരത്തെ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ച വോളന്റീയര്‍മാരെയും ഉദ്യോഗസ്ഥരെയുമാണ് ജില്ലാ ഭരണകൂടം അനുമോദിച്ചത്.

പ്രളയനാളുകളില്‍ തിരുവനന്തപുരം നിശാഗന്ധിയിലെ കാഴ്ചയാണിത്. പലയിടങ്ങളില്‍ നിന്നെത്തിയ യുവാക്കള്‍, വിദ്യാര്‍ഥികള്‍ എല്ലാവരും ഒറ്റക്കെട്ടായി ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രവര്‍ത്തിച്ചു. വെള്ളത്തില്‍ മുങ്ങിയ നാട്ടിലേക്കും ക്യാംപുകളിലേക്കുമുള്ള അവശ്യസാധനങ്ങളെല്ലാം എത്തിക്കുന്നതില്‍ ഈ കൂട്ടായ്മ നിര്‍ണായകമായി. അന്ന് ഒരു മനസായി നിന്നവര്‍ ഇന്ന് വീണ്ടും ഒരേവേദിയില്‍ ഒത്തുകൂടി. അവരുടെ നല്ല മനസിന് സര്‍ക്കാരും ജില്ലാ ഭരണകൂടവും നല്‍കുന്ന അനുമോദനത്തിന്റെ നല്ലവാക്കുകള്‍ കേള്‍ക്കാനായി.

സർക്കാർ വകുപ്പുകളെയും ഉദ്യോഗസ്ഥരെയും ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ നൽകി അനുമോദിച്ചു. ജില്ലാ കളക്ടർ  കെ. വാസുകി, ഭക്ഷ്യ സുരക്ഷാ കമ്മിഷണർ എം.ജി. രാജമാണിക്യം ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

MORE IN SOUTH
SHOW MORE