പ്രളയത്തിൽ പുസ്തകം നഷ്ടമായവർക്ക് വേണ്ടി നാടകാവതരണം; ഭിന്നലിംഗക്കാരുടെ സഹായഹസ്തം

transgenders-drama
SHARE

പ്രളയത്തിൽ പുസ്തകം നഷ്ടമായവർക്ക് വേണ്ടി നാടകാവതരണം; ഭിന്നലിംഗക്കാരുടെ സഹായഹസ്തം

പ്രളയക്കെടുതിയില്‍ പുസ്തകം നഷ്ടമായ വിദ്യാര്‍ഥികളെ സഹായിക്കാന്‍ തിരുവനന്തപുരത്ത് ഭിന്നലിംഗക്കാരുടെ നാടകാവതരണം.. പറയാന്‍ മറന്ന കഥകള്‍ എന്ന നാടകമാണ് ഭിന്നലിംഗക്കാരായ കലാകാരന്മാര്‍ അരങ്ങിലെത്തിച്ചത്. സമൂഹത്തില്‍ ഭിന്നലിംഗക്കാര്‍ േനരിടുന്ന പ്രശ്നങ്ങളാണ് പറയാന്‍ മറന്ന കഥകളുടെ പ്രമേയം.. സൂര്യ ഇഷാന്‍, ശീതള്‍ ശ്യാം, ഹരിണി തുടങ്ങി പതിനഞ്ചു പേരാണ് അഭിനേതാക്കള്‍.

ഭിന്നലിംഗക്കാരുടെ കൂട്ടായ്മയായ മഴവില്‍ ധ്വനി ട്രാന്‍സ്ജന്‍ഡേഴ്സ് ആര്‍ട്സ് ആന്റ് സൊസൈറ്റിയാണ് നാടകം അരങ്ങിലെത്തിച്ചത്. പ്രവേശനടിക്കറ്റിലൂടെ ലഭിച്ച തുക പ്രളയത്തില്‍ പുസ്തകം നഷ്ടമായ വിദ്യാര്‍ഥികള്‍ക്ക് നല്‍കാനായിരുന്നു നാടകാവതരണം.

MORE IN SOUTH
SHOW MORE